വിവാഹ വാർഷിക സർപ്രൈസുമായി അനൂപ്; ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയല്ലോ എന്ന് പ്രേക്ഷകർ

വിവാഹ വാർഷിക സർപ്രൈസുമായി അനൂപ്; ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയല്ലോ എന്ന് പ്രേക്ഷകർ
Jan 31, 2023 09:31 PM | By Kavya N

ബിഗ് ബോസ് മലയാളത്തിന്‍റെ മൂന്നാം സീസണില്‍ പങ്കെടുത്തോടെ മലയാളികൾക്ക് സുപരിചിതനാണ് അനൂപ് കൃഷ്ണന്‍. പ്രശസ്തിയിലേക്ക് എത്തുന്നത്. സീരിയലില്‍ നായകനായി അഭിനയിച്ചിരുന്ന അനൂപിന്‍റെ കരിയറിലെ ഏറ്റവും മികച്ച അവസരങ്ങള്‍ ബിഗ് ബോസിന് ശേഷം ലഭിച്ചു. ഡോക്ടര്‍ കൂടിയായ ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് അനൂപിൻറെ ഭാര്യ.കഴിഞ്ഞ വര്‍ഷം താരങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു.

ആദ്യ വിവാഹ വാര്‍ഷികത്തിന് കിടിലനൊരു സര്‍പ്രൈസാണ് അനൂപ് തന്റെ ഭാര്യയ്ക്ക് വേണ്ടി കരുതിയത്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു സർപ്രൈസ്. അനൂപിന്‍റെ ഭാര്യയായ ഐശ്വര്യയ്ക്ക് തടി കൂടിയതിന്റെ പേരില്‍ വിമര്‍ശനം നേരിടാറില്ലേ, ഇതിനെ പറ്റി പറയാനാണ് അവതാരക ആവശ്യപ്പെട്ടത്. കല്യാണത്തിന്റെ അന്ന് പോലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആളുകള്‍ കമന്റിടുന്നതിനെ കുറിച്ച് അനൂപ് സംസാരിച്ചു. എന്തിനാണ് പലരും ആവശ്യമില്ലാതെ മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടുന്നത്.

ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കാന്‍ സാധിക്കില്ലേന്ന് ചോദിച്ച നടന്‍ ഇത്തരം കാര്യങ്ങളില്‍ തനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും പറഞ്ഞു. പിന്നീട് ഞാനങ്ങനെ ചോദിച്ചത് അനൂപിന് ബുദ്ധിമുട്ടായോ എന്ന് ചോദിച്ച അവതാരക തനിക്കൊരു ചെറിയ ബ്രേക്ക് വേണമെന്ന് പറഞ്ഞു. ഇങ്ങനൊരു മറുപടി പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെങ്കില്‍ ഇവിടെ നിര്‍ത്താമെന്നും ഞങ്ങള്‍ മാറി തരാമെന്നും പറഞ്ഞ് അനൂപും ദേഷ്യപ്പെട്ട് തുടങ്ങി.

അനൂപ് എന്തോ അസ്വസ്ഥനായത് പോലെ അഭിമുഖത്തില്‍ പെരുമാറുന്നു, ഇതോടെ ഒരു അഞ്ച് മിനുറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞ് അവതാരക എഴുന്നേറ്റ് പോവുകയായിരുന്നു. അൽപ സമയത്തിന് ശേഷം ദമ്പതിമാർക്ക് കേക്കുമായി അവതാരിക എത്തുകയിരുന്നു. ഇതോടെയാണ് പ്ലാനിങ് ആണെന്ന് ഐശ്വര്യ അറിയുന്നത്. അഭിമുഖത്തിനിടെ താരങ്ങള്‍ക്ക് ആശംസയുമായി മാതാപിതാക്കളും എത്തിയിരുന്നു. എന്നാല്‍ ഇത് കൂടി കണ്ടതോടെ ഐശ്വര്യ കുറച്ച് വികാരഭരതിയായി.

Anoop with wedding anniversary surprise; The audience thinks that this is a surprise and a half

Next TV

Related Stories
#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

Apr 25, 2024 12:05 PM

#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

സിനിമ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതിനാലാണ് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് ഡോ.ബൈജു...

Read More >>
#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

Apr 25, 2024 11:35 AM

#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

ഇപ്പോഴിതാ നൂറ്റിയമ്പതാമത്തെ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്...

Read More >>
#vineethsreenivasan |  ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

Apr 25, 2024 09:15 AM

#vineethsreenivasan | ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

അടുത്തിടെ ഇവരുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാഹം സംബന്ധിച്ച് സ്ഥിരീകരണവുമായി ദീപക് തന്നെ...

Read More >>
#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

Apr 25, 2024 08:47 AM

#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന്...

Read More >>
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
Top Stories










News Roundup