---
title: "തന്റെ കാമുകനെ പരിചയപ്പെടുത്തി അമൃത നായർ ;താരത്തിന്റെ ബോയ്ഫ്രണ്ട് ആരാണെന്ന് മനസ്സിലായോ?"
english_title: "Amrita Nair introduces her boyfriend; do you know who the actor's boyfriend is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93716/amrita-nair-introduces-her-boyfriend-do-you-know-who-the-actors-boyfriend-is"
published_at: "2023-01-31T21:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d938033bba3_amrutha_pic_1.jpg"
keywords: []
---

# തന്റെ കാമുകനെ പരിചയപ്പെടുത്തി അമൃത നായർ ;താരത്തിന്റെ ബോയ്ഫ്രണ്ട് ആരാണെന്ന് മനസ്സിലായോ?

> **Lead Summary:** മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമൃത നായർ.കുടുംബവിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം സീരിയൽ രംഗത്ത് വന്നത് പിന്നീട് സീരിയൽ ഉപേക്ഷിച്ച താരം സ്റ്റർമാജിക്കിൽ എത്തിയതോടെ ഷോയിലൂടെ വലിയ ആരാധക വൃന്ദം തന്നെ അമൃതക്ക് ഉണ്ടാവുകയായിരുന്നു. അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത നായർ.

## Article Content

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമൃത നായർ.കുടുംബവിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം സീരിയൽ രംഗത്ത് വന്നത് പിന്നീട് സീരിയൽ ഉപേക്ഷിച്ച താരം സ്റ്റർമാജിക്കിൽ എത്തിയതോടെ ഷോയിലൂടെ വലിയ ആരാധക വൃന്ദം തന്നെ അമൃതക്ക് ഉണ്ടാവുകയായിരുന്നു. അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത നായർ.

താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. അതിൽ അമൃത തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തുകയാണ് അമൃത പുതിയ വ്ലോഗിലൂടെ. .തന്നെ അടുത്ത് അറിയാവുന്നവർക്ക് വേഗം ആളെ മനസിലാകുമെന്ന് പറഞ്ഞാണ് രാഹുലിന്റെ മുഖം അമൃത വെളിപ്പെടുത്തുന്നത്.കാരക്കോണത്തെ അദേഹത്തിന്റെ ഷോപ്പിൽ ചെന്നാണ് താരം ബോയ് ഫ്രണ്ടിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

രാഹുൽ എന്നാണ് താരത്തിന്റെ കാമുകന്റെ പേര് ആറ് വർഷത്തോളമായി ഇരുവരും പരിചയപ്പെട്ടിട്ട്.എഞ്ചിനീയറായിരുന്ന രാഹുൽ വിദേശത്ത് ആയിരുന്നുവെന്നും. ഇപ്പോൾ ബിസിനസ്സുമായി നാട്ടിൽ തന്നെയാണുള്ളത്. 2 സുഹൃത്തുക്കൾ ചേർന്നാണ് കഫെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അമൃത പറയുന്നു. എന്ത് സങ്കടം വന്നാലും ആദ്യം പങ്കുവെക്കുന്നത് രാഹുലുമായിട്ട് ആണെന്നും, എന്തെങ്കിലും ആരംഭിക്കാൻ പോവുകയാണെങ്കിൽ അഭിപ്രായം ചോദിക്കുന്നതും ഇദ്ദേഹത്തോടാണെന്നും അമൃത പറയുന്നുണ്ട്. കൂടാതെ അമൃതയുടെ ബോയ് ഫ്രണ്ടിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/93716/amrita-nair-introduces-her-boyfriend-do-you-know-who-the-actors-boyfriend-is)