ആളുകളെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്ത കൊണ്ട് പ്രതികരിക്കാൻ പോയില്ല; ബിനു അടിമാലി

ആളുകളെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്ത കൊണ്ട് പ്രതികരിക്കാൻ പോയില്ല; ബിനു അടിമാലി
2023-01-31T21:06:00 | By Susmitha Surendran

മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട കലാകാരനാണ് ബിനു അടിമാലി. വർഷങ്ങളായി മിനി സ്‌ക്രീനിൻ പ്രേക്ഷകരെ കോമഡിയുടെ വേറിട്ട തലങ്ങളിലേക്ക് എത്തിച്ച കലാകാരൻ.

ഇപ്പോഴിതാ മിമിക്രി അവതരിപ്പിച്ച് നടന്ന കാലഘട്ടത്തെ കുറിച്ചും ജീവിതത്തിൽ ഉണ്ടായ ചില ദുരനുഭവങ്ങളും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബിനു അടിമാലി. 'ഫോൺ നമ്പർ ചിലപ്പോഴൊക്കെ തെറ്റിച്ച് കൊടുത്തിട്ടുണ്ട്.


തുടക്കത്തിൽ ആരെങ്കിലും ഫോൺ നമ്പർ ചോദിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതും വലിയ കാര്യമായിരുന്നു. പിന്നെ പിന്നെ ആയപ്പോൾ ആളുകൾ നമ്പർ വാങ്ങി വെച്ചിട്ട് കുടിച്ചിട്ട് ഫോൺ വിളിക്കുന്ന തരത്തിലേക്ക് മാറി.'

'വെളുപ്പിന് നാല് മണിക്ക് ഒക്കെ ആളുകൾ വിളിക്കും. വെള്ളം അടിച്ചിട്ട് വിളിക്കുന്നതാണ്. അങ്ങനത്തെ അവസ്ഥ ഉണ്ടായിട്ടുണ്ട്. കുഴപ്പമില്ലാത്ത ആളാണെന്ന് മനസിലായാൽ നമ്പർ കൊടുക്കാറുണ്ട്.' 'മദ്യപിച്ച് ഞാൻ ഇന്നേവരെ സ്റ്റേജിൽ കേറിയിട്ടില്ല.

എനിക്ക് പരിചയമുള്ളവർ വീട് വെക്കുകയോ വണ്ടി വാങ്ങുകയോ ചെയ്താൽ ഞാൻ അവരുടെ നമ്പർ തപ്പി പിടിച്ച് വിളിച്ച് അഭിനന്ദിക്കും. അതുപോലെ നല്ല സ്കിറ്റ് കണ്ടാൽ അത് ചെയ്തവരെ ഞാൻ വിളിച്ച് അഭിനന്ദിക്കും.'

ആക്ഷൻ ഹീറോ ബിജു കണ്ടശേഷം സുരാജേട്ടനെ വിളിച്ച് ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. ദിലീപേട്ടന് ഒരു കഥാപാത്രം കിട്ടിയാൽ അത് കളിച്ച് കേറ്റും. വെളിപാടിന്റെ പുസ്തകത്തിൽ അപ്പാനി ശരത്തിന്റെ അച്ഛന്റെ വേഷം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്.' 'പിന്നീട് അത് മാറി.


അന്നത്തെ എന്റെ രൂപമായിരുന്നു കാരണം. പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിച്ച് ഇറങ്ങി വരേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല. പ്രദീപ് പള്ളുരുത്തിയാണെന്ന് കരുതി ഒരാൾ എന്നോട് വന്ന് കുറെ നേരം സംസാരിച്ചിട്ടുണ്ട്.'

'ഒരു കടയുടെ ഉദ്‌ഘാടനത്തിനായി എത്തിയപ്പോൾ ഒരു സംഭവം നടന്നിരുന്നു. ഒരു വലിയ ഷോപ്പിംങ് കോംപ്ലക്സ് ഉദ്ഘാനം ആയിരുന്നു. അതിനുള്ളിൽ മൂന്ന് സ്ഥാപനം. അതാണ് ഉദ്ഘടനം ചെയ്യേണ്ടത്.' 'അതും ഒറ്റ പേയ്‌മെന്റിൽ. അവർ പറഞ്ഞത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു ചെറിയ സംരഭം ആണെന്നാണ്.

ഞാൻ കരുതിയത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു സ്ഥാപനം എന്നാണ്. അതുകൊണ്ടാണ് ഞാൻ ചോദ്യം ചെയ്തത്. ഫ്രീയായി വരെ പരിപാടിക്ക് പോയിട്ടുള്ള ആളാണ് ഞാൻ.'


'ആ സംഭവത്തിന് ശേഷം പലരും എന്നെ സോഷ്യൽമീഡിയയിൽ കീറിമുറിച്ചു. ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്ത കൊണ്ട് പ്രതികരിക്കാൻ പോയില്ല. ചില ആളുകൾ അവർക്ക് രക്ഷപെടാൻ വേണ്ടി ബിനു അടിമാലി നാടിനെ വരെ മോശമാക്കി എന്ന തരത്തിൽ സംസാരിച്ചു.' 'ഒരാളെ പറ്റി ഇല്ലാ വചനം പറയുമ്പോൾ അവനും അവന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം എന്ത് മാത്രം വേദനിച്ച് കാണുമെന്ന് ഓർക്കുക. ആളുകളെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല.' 

അതുകൊണ്ടാണ് ചില കുഴികളിൽ പോയി ചാടുന്നത്' ബിനു അടിമാലി പറഞ്ഞു. കഴിഞ്ഞ ദിവസം ബിനു അടിമാലി ഒമാനിൽ ഒരു പരിപാടി അവതരിപ്പിച്ചതിന്റെ വീഡിയോ വൈറലായിരുന്നു. സ്റ്റാന്റേർഡ് ഇല്ലാത്ത കൗണ്ടറുകൾ പറയുന്നുവെന്ന് പറഞ്ഞ് കാണികൾ ബിനുവിനും സംഘത്തിനും നേരെ കൂവുന്നതും വൈറൽ വീഡിയോയിൽ കാണാമായിരുന്നു. ബോഡി ഷെയിമിങ് ചെയ്യുന്ന തമാശകൾ പറയുന്നതിന്റെ പേരിൽ മുമ്പും ബിനുവിനെ സോഷ്യൽമീഡിയ വിമർശിച്ചിട്ടുണ്ട്. 

Content Highlight: I can't let people down, I didn't react because I didn't do anything wrong; Binu Adimali

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup