---
title: "അവര്‍ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? ഉപദേശിക്കാന്‍ വന്നയാള്‍ക്ക് മറുപടി കൊടുത്ത് ബിഗ്‌ബോസ് താരം"
english_title: "What does it matter to you whether they marry or not? The Bigg Boss star replied to the person who came to advise him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93697/what-does-it-matter-to-you-whether-they-marry-or-not-the-bigg-boss-star-replied-to-the-person-who-came-to-advise-him"
published_at: "2023-01-31T20:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d92cc847490_shali_i_3.jpg"
keywords: []
---

# അവര്‍ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? ഉപദേശിക്കാന്‍ വന്നയാള്‍ക്ക് മറുപടി കൊടുത്ത് ബിഗ്‌ബോസ് താരം

> **Lead Summary:** ബിഗ് ബോസില്‍ എത്തിയ ശേഷമാണ് നടി സുചിത്രയും കോമഡി താരം കുട്ടി അഖിലും അടുത്ത സുഹൃത്തുക്കള്‍ ആയത്. പിന്നീട് ഇവര്‍ പ്രണയത്തില്‍ ആണെന്ന് പ്രേക്ഷകര്‍ പറഞ്ഞുണ്ടാക്കി. ഇരുവരുടെയും അടുത്ത സുഹൃത്താണ് ശാലിനി. സുചിത്രയ്ക്കും അഖിലിനും ഒപ്പം ഉള്ള വിശേഷങ്ങള്‍ ശാലിനി സോഷ്യൽ മീഡിയയിൽ പറയാറുണ്ട് .

## Article Content

ബിഗ് ബോസില്‍ എത്തിയ ശേഷമാണ് നടി സുചിത്രയും കോമഡി താരം കുട്ടി അഖിലും അടുത്ത സുഹൃത്തുക്കള്‍ ആയത്. പിന്നീട് ഇവര്‍ പ്രണയത്തില്‍ ആണെന്ന് പ്രേക്ഷകര്‍ പറഞ്ഞുണ്ടാക്കി. ഇരുവരുടെയും അടുത്ത സുഹൃത്താണ് ശാലിനി. സുചിത്രയ്ക്കും അഖിലിനും ഒപ്പം ഉള്ള വിശേഷങ്ങള്‍ ശാലിനി സോഷ്യൽ മീഡിയയിൽ പറയാറുണ്ട് .

ഇപ്പോഴിതാ സുചിത്രയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് ശാലിനി. ശാലിനി ചെയ്ത ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യം വന്നത്. ഇതോടെ മറ്റൊരു വീഡിയോയിലൂടെ ഇതിനുള്ള മറുപടി താരം കൊടുത്തു.കണ്ട മിമിക്രി കാരന് വേണ്ടി കല്യാണം ആലോചിച്ച് സുചിത്രയുടെ പിന്നാലെ ശാലിനി പോകരുത്.

സുചിത്ര ഒരു ഹീറോയിന്‍ ആണ്, അവന്‍ ഒരു മിമിക്രി മാക്രി. ഒരു പോസ്റ്റ് മാന്‍ , റൂം ബോയ് അല്ലെങ്കില്‍ പ്യൂണ്‍ വേഷം ആവും അവന് കിട്ടാന്‍ പോകുന്നത്. സുചിത്രയെ കുഴിയില്‍ ചാടിക്കരുതെന്നും ശാലിനിയോട് പറഞ്ഞു. ചേട്ടന്റെ അമ്മാവന്റെ മകള്‍ ഒന്നുമല്ലല്ലോ സുചിത്ര. അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അവര്‍ ഒന്നിച്ചോട്ടെ. അവര്‍ക്ക് വേണ്ടി ആലോചനയുമായി പോകാന്‍ എനിക്ക് എന്താണ് റോള്‍ ഉള്ളത്.

അവര്‍ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? നല്ല സുഹൃത്തുക്കളാണ് രണ്ടുപേരും. അവര്‍ കല്യാണം കഴിച്ചില്ല എന്ന് വെച്ച് ചേട്ടന്റെ കല്യാണം നടക്കാതെ വരുമോ , അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ് . ഞാന്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ ആകുമോ സുചിത്രയുടെ ഭാവി എന്നൊക്കെയാണ് വിഡിയോയിലൂടെ ശാലിനി ചോദിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93697/what-does-it-matter-to-you-whether-they-marry-or-not-the-bigg-boss-star-replied-to-the-person-who-came-to-advise-him)