വിവാഹ മോചനത്തിന് ശേഷം ആദ്യമാെക്കെ കുറച്ച് സ്ട്രസ് ആയിരുന്നു, അതൊരു പ്രണയം ആയിരുന്നില്ല; നടി അഞ്ജു

വിവാഹ മോചനത്തിന് ശേഷം ആദ്യമാെക്കെ കുറച്ച് സ്ട്രസ് ആയിരുന്നു, അതൊരു പ്രണയം ആയിരുന്നില്ല; നടി അഞ്ജു
2023-01-31T15:31:00 | By Susmitha Surendran

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടി ആണ് നടി അഞ്ജു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അഞ്ജു.

ഒരു തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്ന അഞ്ജു. 17ാം വയസ്സിലാണ് അഞ്ജു വിവാഹം കഴിക്കുന്നത്. അച്ഛനേക്കാൾ പ്രായമുള്ളയാളുമായുള്ള വിവാഹ ബന്ധം ഒന്ന വർഷമെ നീണ്ടു നിന്നുള്ളൂ. ഇതേ പറ്റി അഞ്ജു സംസാരിച്ചു. 


'അത് ലൗ മാര്യേജ് അല്ലായിരുന്നു. ആ സമയത്ത് എനിക്ക് സിനിമകൾ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നു. കുടുംബമായി കഴിയണം എന്ന് കരുതി ആണ് വിവാഹം കഴിച്ചത്. പക്വതയില്ലാത്ത സമയം ആയിരുന്നു. അന്നെടുത്ത തീരുമാനം ആണ്' 'ഇത്രയും പ്രായമുള്ള ആളെയാണല്ലോ വിവാഹം കഴിക്കുന്നതെന്നൊന്നും അന്ന് തോന്നിയില്ല.

ഞാൻ എപ്പോഴും അഫക്ഷൻ തേടുന്ന ആളായിരുന്നു. കാരണം എനിക്ക് ഒരു നല്ല കുടുംബം ആണുള്ളത്. ഫാമിലി ഓറിയന്റ്ഡ് ആയ ആളാണ് ഞാൻ. അങ്ങനെയെടുത്ത തീരുമാനം ആയിരുന്നു വിവാഹം'

'പക്ഷെ ചില സമയത്ത് എല്ലാം നല്ല രീതിയിൽ പോവണം എന്നില്ല.ചില സമയത്ത് ഞാനും തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിൽ കുറ്റബോധം ഇല്ല. അതെല്ലാം ഒരു പാഠം ആണ്. ചിലർ പറഞ്ഞാൽ മനസ്സിലാവും. ചിലർക്ക് അനുഭവിച്ചാലേ തിരിച്ചറിവ് വരൂ. വിവാഹ മോചനത്തിന് ശേഷം ആദ്യമാെക്കെ കുറച്ച് സ്ട്രസ് ആയിരുന്നു. കാരണം എനിക്കപ്പോൾ 19 വയസേ ഉള്ളൂ' .


'ആ സമയത്ത് എന്റെ അമ്മ നല്ല പോലെ പിന്തുണച്ചു. ഇത് ഒരു അവസാനമല്ലെന്ന് അമ്മ പറയുമായിരുന്നു. ഇതാണ് അവസാനം എന്ന് കരുതി ഇവിടെ കുടങ്ങിയാൽ മുന്നോട്ട് പോവാൻ പറ്റില്ലെന്ന്.

പിന്നീട് ഞാൻ ജോലിയിൽ ശ്രദ്ധ ചെലുത്തി' 'ഇപ്പോഴും എനിക്ക് വർക്കും ഫാമിലിയും ആണ് പ്രധാനം. എന്റെ മകൻ ഒരു സ്വീറ്റ് ബോയ് ആണ്. എന്റെ സ്വഭാവം തന്നെയാണ് അവനും. കുടുംബത്തെക്കുറിച്ചും ഏത് സാഹചര്യത്തിൽ എങ്ങനെ പെരുമാറണം എന്നും അവന് അറിയാം' 

'എന്റെ അമ്മയും അച്ഛനുമാണ് അവനെ നോക്കിയത്. ഞാൻ വർക്കിൽ ആയിരുന്നു. ആറ് വയസ് വരെ അവരാണ് നോക്കിയത്. എനിക്കും മകനുമിടയിൽ മറ്റാരുമില്ല. അമ്മയും മകനും എന്നതിലപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. എന്തായാലും ഞങ്ങൾ പരസ്പരം പങ്കുവെക്കും' 'എന്നാൽ മാത്രമേ അവർക്ക് നമ്മളോട് ഒരു വിശ്വാസം വരൂ.

എന്റെ അമ്മ മരിച്ച സമയമാണ് എന്നെ ഏറെ ബാധിച്ചത്. അച്ഛനെയും അമ്മയെയും പൂർണമായും ആശ്രയിക്കുന്ന ആളായിരുന്നു ഞാൻ. ഞാൻ സ്ട്രോങ്ങും ബോൾഡും ആണെങ്കിലും അച്ഛന്റെയും അമ്മയുടെയും അടുത്ത് നമ്മൽ ഡിപന്റഡ് ആണ്' 

'എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ആദ്യം ഞാൻ അമ്മയെയും അച്ഛനെയും ആണ് തേടിയിരുന്നത്. ആദ്യം പാട്ടി ആണ് എന്നെ വിട്ട് പോയത്. എന്നെ വളർത്തിയതെല്ലാം പാട്ടി ആണ്. എന്റെ ചെറിയ പ്രായത്തിലാണ് പാട്ടി മരിക്കുന്നത്. അതിന് ശേഷം അമ്മ പോയപ്പോഴാണ് എന്റെ ജീവിതം മാറിയത്' ഇപ്പോൾ ഞാനെടുക്കുന്ന ശക്തമായ തീരുമാനങ്ങൾക്ക് സപ്പോർട്ട് അമ്മ പറഞ്ഞ തന്ന കാര്യങ്ങളാണെന്നും അഞ്ജു പറഞ്ഞു. 

Content Highlight: It was a little stressful at first after the divorce, it wasn't love; Actress Anju

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup