---
title: " കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ ഒരുങ്ങുന്നു; ഒടുവില്‍ പ്രതികരിച്ച് മേനക സുരേഷ്"
english_title: "Keerthy Suresh is set to get married; Finally, Menaka Suresh responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93627/keerthy-suresh-is-set-to-get-married-finally-menaka-suresh-responded"
published_at: "2023-01-31T14:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8dc542e725_keerthi_suresh.jpg"
keywords: []
---

#  കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ ഒരുങ്ങുന്നു; ഒടുവില്‍ പ്രതികരിച്ച് മേനക സുരേഷ്

> **Lead Summary:** സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ നടിയാണ് കീര്‍ത്തി സുരേഷ്. ദിലീപ് ചിത്രം റിംഗ് മാസ്റ്ററിലൂടെ നായികയായി അരങ്ങേറിയ താരം വളരെ ചുരക്ക കാലം കൊണ്ട് തന്നെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറുകയായിരുന്നു.

## Article Content

സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ നടിയാണ് കീര്‍ത്തി സുരേഷ്. ദിലീപ് ചിത്രം റിംഗ് മാസ്റ്ററിലൂടെ നായികയായി അരങ്ങേറിയ താരം വളരെ ചുരക്ക കാലം കൊണ്ട് തന്നെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറുകയായിരുന്നു.

മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് കീര്‍ത്തി അഭിനയിച്ചിട്ടുള്ളത്. ‘ദശര’, ‘ഭോല ശങ്കര്‍’, ‘മാമന്നന്‍’, ‘സൈറന്‍’, ‘രഘുതാത്ത’, ‘റിവോള്‍വര്‍ റിത’ എന്നീ സിനിമകളാണ് കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രം.

ഇതിനിടയില്‍ കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 13 വര്‍ഷമായി കീര്‍ത്തി പ്രണയത്തിലാണെന്നും വീട്ടുകാര്‍ ഇപ്പോഴാണ് സമ്മതം മൂളിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായ ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ആരാധകരായിരുന്നു താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്.

ഇപ്പോഴിതാ കീര്‍ത്തി സുരേഷ് വിവാഹതിയാകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അമ്മ മേനക സുരേഷ്. കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മേനക വ്യക്തമാക്കിയതായാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറച്ചു നാളുകളായി കീര്‍ത്തിയുടെ വിവാഹത്തെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തിയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93627/keerthy-suresh-is-set-to-get-married-finally-menaka-suresh-responded)