---
title: "ഒരിക്കലും ബ്രേക്കപ്പിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, കല്യാണം നടക്കില്ലെന്ന് പറഞ്ഞവർ ഒന്നും എൻഗേജ്മെന്റിന് വന്നതുമില്ല; ശ്രീവിദ്യയുടെ വരൻ"
english_title: "Now, the duo's first interview together after their engagement is garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93592/now-the-duos-first-interview-together-after-their-engagement-is-garnering-attention"
published_at: "2023-01-31T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8bf6f2cb46_sreevidhya.jpg"
keywords: []
---

# ഒരിക്കലും ബ്രേക്കപ്പിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, കല്യാണം നടക്കില്ലെന്ന് പറഞ്ഞവർ ഒന്നും എൻഗേജ്മെന്റിന് വന്നതുമില്ല; ശ്രീവിദ്യയുടെ വരൻ

> **Lead Summary:** ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി.ദിവസങ്ങൾക്ക് മുൻപാണ് ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടന്നത്. സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് വരൻ. 

## Article Content

ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി.ദിവസങ്ങൾക്ക് മുൻപാണ് ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടന്നത്. സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് വരൻ. 

ഇപ്പോഴിതാ, വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും ഒന്നിച്ചു നൽകിയ ആദ്യ അഭിമുഖം ശ്രദ്ധനേടുകയാണ്. വിവാഹക്കാര്യം വീട്ടിൽ പറഞ്ഞതിനെ കുറിച്ചും നിങ്ങളുടെ കല്യാണം നടക്കില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞതിനെ കുറിച്ചൊക്കെ സംസാരിക്കുകയാണ് രാഹുലും ശ്രീവിദ്യയും. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യങ്ങൾ പറഞ്ഞത്. 

'എന്റെ വീട്ടിലാണ് വിവാഹക്കാര്യം ആദ്യം പറയുന്നത്. അമ്മ വളരെ ഓപ്പൺ ആണ്. എനിക്ക് മുന്നേ ഉണ്ടായിട്ടുള്ള പ്രണയങ്ങളൊക്കെ അമ്മയ്ക്ക് അറിയാം. അതുകൊണ്ട് അമ്മയോടാണ് ആദ്യം പറയുന്നത്. കാസർഗോഡ് എന്ന് കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് ത്രില്ലായി.

ശ്രീവിദ്യയേയും അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. പിന്നെ അമ്മ തന്നെ പ്രെഷർ ചെയ്യാൻ തുടങ്ങി. നമ്മുക്ക് ശ്രീവിദ്യയുടെ വീട്ടിൽ പറയാമെന്ന്,' രാഹുൽ പറഞ്ഞു. 'എന്റെ വീട്ടിൽ പറഞ്ഞപ്പോൾ ഭയങ്കര പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. പക്ഷെ അവിടെ എനിക്ക് ഭയങ്കര സർപ്രൈസ് ആയി പോയി. ഒരു പ്രശ്നവും ഇല്ലായിരുന്നു. ദൂരം കൂടുതൽ അല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ലമ്മ, കെ റെയിൽ വരുമെന്ന് ഒക്കെ കേൾക്കുന്നുണ്ട്. പിന്നെ കണ്ണൂരിൽ നിന്നൊക്കെ ഫ്‌ളൈറ്റ് ഉണ്ടെന്ന് പറഞ്ഞു,'

'അച്ഛൻ ബഹ്‌റൈനിൽ ആയിരുന്നില്ലേ. എന്തായാലും അത്രയും ദൂരം ഇല്ലല്ലോ. പിന്നെ ഞങ്ങൾ കൊച്ചിയിൽ ആണ് സെറ്റിലാവുന്നത് എന്നും പറഞ്ഞു. എറണാകുളം എന്ന് കേൾക്കുമ്പോൾ അടുത്താണല്ലോ എന്നൊരു ഫീൽ അവർക്കുണ്ട്. കാരണം ഞാൻ ഇവിടെ ആയത് കൊണ്ട് തന്നെ ഇടയ്ക്ക് വരാറുണ്ട്.

അതുകൊണ്ട് വലിയ വിഷയം ഒന്നും ഉണ്ടായില്ല,' ശ്രീവിദ്യ പറഞ്ഞു. 'എൻഗേജ്‌മെന്റിന്റെ ഹാങ്ങോവർ കഴിഞ്ഞിട്ടില്ല. എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ പറ്റിയിട്ടില്ല. നന്ദു ഒരു ഫാന്റസി വേൾഡിൽ ആണെന്ന് തോന്നുന്നു എന്നാണ് പറഞ്ഞെ,' ശ്രീവിദ്യ പറഞ്ഞു. 'എന്റെ ബാച്ചിലർ ലൈഫ് തീരാൻ പോകുന്നു എന്ന പേടിയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആറ് വർഷമായി ഞങ്ങൾ ഒന്നിച്ചാണ്. ഒരൊറ്റ കൂട്ടിനകത്തെ കോഴി ആയത് കൊണ്ട് ഞങ്ങൾക്ക് പുതുമ ഒന്നും തോന്നിയില്ല,' രാഹുൽ പറഞ്ഞു. 

'ശ്രീവിദ്യയുടെ ലൈഫ് എനിക്ക് വളരെ സർപ്രൈസിങ് ആയിട്ടാണ് തോന്നുന്നത്. ടമാർ പടാർ എന്ന പരിപാടിയിൽ ആദ്യമായി പങ്കെടുത്ത ശേഷം ഒരു സുഹൃത്തിനൊപ്പം എന്തോ ഇന്റർവ്യൂന് വേണ്ടി ഇയാൾ ദുബൈയിലേക്ക് പോയി.

ഇൻസ്റ്റയിൽ രണ്ടായിരം ഫോള്ളോവെർസ് മാത്രം ഉണ്ടായിരുന്ന ആൾ തിരിച്ചു വരുന്നത് 100, 150കെ ഫോള്ളോവെഴ്‌സുമായിട്ടാണ്,' 'അതുപോലെ വൈശാഖ് സാറിന്റെ നൈറ്റ് ഡ്രൈവിലേക്ക് വരുന്നത് പോലും സർപ്രൈസിങ് ആയിരുന്നു. ഒരു ദിവസം രാവിലെ വിളിക്കുന്നു. വൈകുന്നേരം മുടി മുറിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞ് അഭിനയിക്കുന്നു. അങ്ങനെ ആയിരുന്നു,' 

'ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വളർന്നവരാണ്. വെറും ശ്രീവിദ്യ ആയിരിക്കുമ്പോൾ കണ്ടതാണ് ഞാൻ, ആ ഗ്രോത്തിൽ ഞാൻ ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഇടയ്ക്ക് ചില പിണക്കങ്ങൾ ഉണ്ടായതല്ലാതെ ഒരിക്കലും ബ്രേക്കപ്പിനെ കുറിച്ച് ചിന്തിച്ചിട്ടില്ല.

ഞങ്ങളുടെ വിവാഹം നടക്കില്ലെന്ന് പറഞ്ഞവരുണ്ട്. വെള്ളപേപ്പറിൽ എഴുതി തരാം നീ ഒപ്പിട്ട് വെച്ചോ എന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്,' 'ഞങ്ങൾ തമ്മിൽ ഒരു മാച്ചും ഇല്ലായിരുന്നു. ഇഷ്ടപ്പെട്ട നിറം, ഫുഡ്, സിനിമകൾ ഒന്നും. ഒരേ കളർ ഡ്രെസ് ഇടാമെന്ന് വിചാരിച്ചാലും നടക്കില്ല. കല്യാണം നടക്കില്ലെന്ന് പറഞ്ഞവർ ഒന്നും എൻഗേജ്മെന്റിന് വന്നതുമില്ല,' രാഹുൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93592/now-the-duos-first-interview-together-after-their-engagement-is-garnering-attention)