---
title: "തങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നു, ഒരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്; ആര്യ"
english_title: "Now Arya's words about being divorced are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93580/now-aryas-words-about-being-divorced-are-going-viral"
published_at: "2023-01-31T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8b71ae399f_arya.jpg"
keywords: []
---

# തങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നു, ഒരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്; ആര്യ

> **Lead Summary:** തന്റെ ഡിവോഴ്‌സിന് കാരണം താന്‍ തന്നെയാണെന്ന് പറയുകയാണ് നടിയും അവതാരകയുമായ ആര്യ. വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്ക് ഉണ്ടായിരുന്നുള്ളു. ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു.

## Article Content

തന്റെ ഡിവോഴ്‌സിന് കാരണം താന്‍ തന്നെയാണെന്ന് പറയുകയാണ് നടിയും അവതാരകയുമായ ആര്യ. വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്ക് ഉണ്ടായിരുന്നുള്ളു. ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു.

താനാണ് ആ റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്നോട്ട് മാറുന്നത് എന്നാണ് ആര്യ പറയുന്നത്. വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്കുള്ളു.

ശേഷം ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ആ ബന്ധത്തിലുണ്ടായ മകളാണ് റോയ. അവള്‍ക്കിപ്പോള്‍ പതിനൊന്ന് വയസായി. വളരെ സൗഹൃദത്തോട് കൂടിയാണ് രോഹിത്തുമായി വേര്‍പിരിഞ്ഞത്. എങ്കിലും എല്ലാ ആവശ്യത്തിനും മകളുടെ കൂടെ അച്ഛനായി രോഹിത്തുണ്ട്.

കാണണമെന്ന് അവള്‍ വിചാരിച്ചാല്‍ രാവിലെ അദ്ദേഹം ഇവിടെ എത്തും. അവിടെയും പോയി മകള്‍ താമസിക്കാറുണ്ട്. തങ്ങള്‍ തന്നെ തീരുമാനിച്ചാണ് വിവാഹമോചനം നേടിയത്. സത്യസന്ധമായി പറഞ്ഞാല്‍ തന്റെ ഭാഗത്തായിരുന്നു തെറ്റ്.

അത് മനസിലായപ്പോള്‍ താന്‍ തന്നെയാണ് റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്നോട്ട് മാറുന്നത്. തങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ വളരെ ബുദ്ധിമുട്ടായി. അദ്ദേഹം തന്നെക്കാളും നല്ലൊരാളെ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. ഒരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്. ഇക്കാര്യം രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്.

വിവാഹമോചനത്തിന് ശേഷം താന്‍ വേറെ റിലേഷനിലായി. രോഹിത്തും വേറെ റിലേഷനിലേക്ക് പോയി. ഇപ്പോള്‍ അദ്ദേഹം വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതൊക്കെ വളരെ സൗഹൃദത്തോട് കൂടിയാണ് താന്‍ കാണുന്നത്. തങ്ങള്‍ക്കിടയില്‍ യാതൊരു ശത്രുതയുമില്ല എന്നാണ് ആര്യ ഒരു ഷോയ്ക്കിടെ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93580/now-aryas-words-about-being-divorced-are-going-viral)