---
title: "നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്, രാഹുൽ ​ഗാന്ധിയോട് ഹരീഷ് പേരടി"
english_title: "An exciting secular India awaits you, Harish told Rahul Gandhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93573/an-exciting-secular-india-awaits-you-harish-told-rahul-gandhi"
published_at: "2023-01-31T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8b12f4ce8e_hareesh_peradi.jpg"
keywords: []
---

# നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്, രാഹുൽ ​ഗാന്ധിയോട് ഹരീഷ് പേരടി

> **Lead Summary:** ഏറെ നാൾ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രക്ക് കഴിഞ്ഞ ദിവസം സമാപനം ആയിരുന്നു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോ‍ഡോ യാത്ര അവസാനിച്ചത്. പിന്നാലെ നിരവധി പേർ രാഹുൽ ​ഗാന്ധിയ്ക്ക് പ്രശംസയുമായി രം​ഗത്തെത്തിയിരുന്നു.

## Article Content

ഏറെ നാൾ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രക്ക് കഴിഞ്ഞ ദിവസം സമാപനം ആയിരുന്നു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോ‍ഡോ യാത്ര അവസാനിച്ചത്. പിന്നാലെ നിരവധി പേർ രാഹുൽ ​ഗാന്ധിയ്ക്ക് പ്രശംസയുമായി രം​ഗത്തെത്തിയിരുന്നു.

ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യമെന്ന് ഹരീഷ് പേരടി പറയുന്നു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുൽ ​ഗാന്ധിയെ കാത്തിരിക്കുന്നു എന്നും പേരടി പറഞ്ഞു.

> "ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നത്...

ഈ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം ...

> നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകൾ...", എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പേരടിയുടെ വാക്കുകൾക്ക് പ്രശംസയുമായി രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93573/an-exciting-secular-india-awaits-you-harish-told-rahul-gandhi)