---
title: "അദ്ദേഹം എന്നില്‍ വളരെ ആത്മവിശ്വാസമുണ്ടാക്കി;  ദീപിക പദുക്കോണ്‍"
english_title: "Deepika Padukone's words about her relationship with Shah Rukh Khan are now garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93547/deepika-padukones-words-about-her-relationship-with-shah-rukh-khan-are-now-garnering-attention"
published_at: "2023-01-31T10:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d89cb0de43d_deepika.jpg"
keywords: []
---

# അദ്ദേഹം എന്നില്‍ വളരെ ആത്മവിശ്വാസമുണ്ടാക്കി;  ദീപിക പദുക്കോണ്‍

> **Lead Summary:** ഷാരൂഖ് ഖാനും ദീപികയും ഒന്നിച്ച പുതിയ ചിത്രം ‘പഠാന്‍’ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന ചിത്രം അഞ്ച് ദിവസം കൊണ്ട് തന്നെ 500 കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

## Article Content

ഷാരൂഖ് ഖാനും ദീപികയും ഒന്നിച്ച പുതിയ ചിത്രം ‘പഠാന്‍’ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന ചിത്രം അഞ്ച് ദിവസം കൊണ്ട് തന്നെ 500 കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

പത്താന് മുമ്പും ഇരുവരും ഒന്നിച്ചപ്പോള്‍ രസകരമായ കെമിസ്ട്രി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങളും വന്‍ ഹിറ്റുകള്‍ ആയിരുന്നു.

ഇപ്പോഴിതാ ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ദീപിക പദുക്കോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘പഠാന്റെ’ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ദീപിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പഠാനി’ലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരുന്നു. അതുപോലെ ഞങ്ങള്‍ ചെയ്തത് നിങ്ങള്‍ ആരും കണ്ടിട്ടുണ്ടാകില്ല. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇപ്പോഴുമുള്ളത് വളരെ രസകരമാണ് എന്നാണ് ദീപിക പറയുന്നത്.

‘ഓം ശാന്തി ഓം’, ‘ഹാപ്പി ന്യൂ ഇയര്’, ‘ചെന്നൈ എക്‌സ്പ്രസ്’ എന്നിവയൊക്കെ പ്രത്യേകതയുള്ളതാകുന്നത് ഞങ്ങള് തമ്മിലുള്ള ബന്ധവും സ്‌നേഹവും കൊണ്ടാണ്.

ഷാരൂഖ് ഖാന് എന്നെ കുറിച്ചുള്ള ഒരു പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്നും ദീപിക പറയുന്നു.’ഓം ശാന്തി ഓമി’ന് മുമ്പ് സിനിമയുടെ സെറ്റില്‍ ഒരിക്കലും പോയിട്ടില്ല. പക്ഷേ അദ്ദേഹം എന്നില്‍ വളരെ ആത്മവിശ്വാസമുണ്ടാക്കി. അത് അദ്ദേഹത്തിനു പോലും അറിയാത്ത തരത്തില്‍ സ്‌ക്രീനിലേക്ക് എത്തുകയായിരുന്നുവെന്നും ദീപിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93547/deepika-padukones-words-about-her-relationship-with-shah-rukh-khan-are-now-garnering-attention)