---
title: "67-ആം വയസ്സിൽ ആഗ്രഹം നിറവേറ്റി മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ അമ്മ, ചിത്രം "
english_title: "Now few pictures are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93539/now-few-pictures-are-going-viral-on-social-media"
published_at: "2023-01-31T09:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d89023ed76d_manju_mom.jpg"
keywords: []
---

# 67-ആം വയസ്സിൽ ആഗ്രഹം നിറവേറ്റി മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ അമ്മ, ചിത്രം 

> **Lead Summary:** സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ച് ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ച് ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു വ്യക്തി മോഹിനിയാട്ടം കളിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 67 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയാണ് മോഹിനിയാട്ടം കളിക്കുന്നത്.

ഇത് ഇവരുടെ ദീർഘകാലമായുള്ള ഒരു ആഗ്രഹമായിരുന്നു എന്നാണ് ഇവരുടെ മകൾ പറയുന്നത്. അമ്മയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് മകൾ പറയുന്നത്.

ഗിരിജ വാര്യർ എന്നാണ് ഇവരുടെ പേര്. ഇതിൽ നിന്നു തന്നെ ഇവർ ആരുടെ അമ്മയാണ് എന്ന കാര്യം നിങ്ങൾക്ക് മനസ്സിലായി. മലയാളികളുടെ പ്രിയപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ അമ്മയാണ് ഇവർ.

അമ്മയുടെ വിശേഷങ്ങൾ ഇടയ്ക്കിടെ താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

> “അമ്മ, പ്രായം എന്നത് വെറും ഒരു നമ്പർ ആണ് എന്ന് തെളിയിച്ചതിന് ഒരുപാട് നന്ദി. നമുക്ക് ജീവിതത്തിൽ ആഗ്രഹമുള്ള എന്ത് കാര്യവും ചെയ്യുവാൻ പ്രായം ഒരു തടസ്സമല്ല. നിങ്ങൾ നിങ്ങളുടെ 67മത്തെ വയസ്സിൽ ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

നിങ്ങൾ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇപ്പോൾ ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, നിങ്ങളെ ഓർത്തു ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു” – ഇതാണ് അമ്മയെ കുറിച്ച് മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ എഴുതിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93539/now-few-pictures-are-going-viral-on-social-media)