---
title: "'ഹന്‍സികാസ് ലവ് ശാദി ഡ്രാമ’ ;വിവാഹ വീഡിയോയുടെ പുതിയ ടീസര്‍ പുറത്തുവിട്ട് താരം "
english_title: "'Hansika's Love Shaadi Drama'; the actor released the new teaser of the wedding video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93524/hansikas-love-shaadi-drama-the-actor-released-the-new-teaser-of-the-wedding-video"
published_at: "2023-01-31T06:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d86e4122b65_hansika_f.jpg"
keywords: []
---

# 'ഹന്‍സികാസ് ലവ് ശാദി ഡ്രാമ’ ;വിവാഹ വീഡിയോയുടെ പുതിയ ടീസര്‍ പുറത്തുവിട്ട് താരം 

> **Lead Summary:** **സൗ**ത്ത് ഇന്ത്യന്‍ പ്രേമികളുടെ പ്രിയ താരമാണ് ഹന്‍സിക മൊട്വാനി. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു താരത്തിന്റെ വിവാഹം. താരത്തിന്റെ വിവാഹ വാര്‍ത്ത ചലച്ചിത്ര ലോകത്ത് വലിയ പ്രാധാന്യം നേടിയിരുന്നു മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹന്‍സികയുടെ വരന്‍.

## Article Content

**സൗ**ത്ത് ഇന്ത്യന്‍ പ്രേമികളുടെ പ്രിയ താരമാണ് ഹന്‍സിക മൊട്വാനി. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു താരത്തിന്റെ വിവാഹം. താരത്തിന്റെ വിവാഹ വാര്‍ത്ത ചലച്ചിത്ര ലോകത്ത് വലിയ പ്രാധാന്യം നേടിയിരുന്നു മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹന്‍സികയുടെ വരന്‍.

താരത്തിന്റെ വിവാഹ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഇപ്പോഴിത ആരാധകര്‍ക്ക് സന്തോഷം നല്‍കി വിവാഹ വീഡിയോയുടെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്ട്രീമിംഗ് ചെയ്യുക.

ഫെബ്രുവരി 10ന് വിവാഹ വീഡിയോ റിലീസ് ചെയ്യും. ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക. ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്. പ്രണയ വിവാഹമായിരുന്നു ഹന്‍സികയുടെത്. കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം.

താരത്തിന്റെ ബിസിനല് പാര്‍ട്ട്ണര്‍ കൂടിയായിരുന്ന സുഹൈല്‍ കതൂരി. ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. എന്തായാലും താരത്തിന്റെ വിവാഹ വീഡിയോയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93524/hansikas-love-shaadi-drama-the-actor-released-the-new-teaser-of-the-wedding-video)