---
title: "നാഗചൈതന്യയുമായി പ്രണയത്തിലാണ്; വെളിപ്പെടുത്തൽ  നടത്തി താരം "
english_title: "is in love with Naga Chaitanya; The actor made the disclosure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93519/is-in-love-with-naga-chaitanya-the-actor-made-the-disclosure"
published_at: "2023-01-31T00:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d80f4e059ad_nagachaithanya_pic.jpg"
keywords: []
---

# നാഗചൈതന്യയുമായി പ്രണയത്തിലാണ്; വെളിപ്പെടുത്തൽ  നടത്തി താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി നടിമാർക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ആണ് ഇവർക്ക് കേരളത്തിൽ ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവർ അഭിനയിച്ച നിരവധി സിനിമകൾ കേരളത്തിൽ വലിയ സ്വീകരണം ആയിരുന്നു നേടിയത് എന്നതുകൊണ്ടാണ്. നിരവധി വിജയ്, സൂര്യ സിനിമകളിൽ സാമന്ത ആയിരുന്നു നായിക. അതേസമയം നാഗ ചൈതന്യ ആയിരുന്നു ഇവരുടെ ഭർത്താവ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി നടിമാർക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ആണ് ഇവർക്ക് കേരളത്തിൽ ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവർ അഭിനയിച്ച നിരവധി സിനിമകൾ കേരളത്തിൽ വലിയ സ്വീകരണം ആയിരുന്നു നേടിയത് എന്നതുകൊണ്ടാണ്. നിരവധി വിജയ്, സൂര്യ സിനിമകളിൽ സാമന്ത ആയിരുന്നു നായിക. അതേസമയം നാഗ ചൈതന്യ ആയിരുന്നു ഇവരുടെ ഭർത്താവ്.

10 വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായ ഇവർ വിവാഹ വാർഷികത്തിന് നാലു വർഷങ്ങൾ തികയുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയായിരുന്നു ഔദ്യോഗികമായി വിവാഹമോചന വാർത്ത അറിയിച്ചത്. അതിനുശേഷം രണ്ടു പേരും അവരവരുടെ കരിയറിൽ സജീവമായി മാറുകയായിരുന്നു. കുറുപ്പ് എന്ന സിനിമയിലെ നടിയാണ് ശോഭിത. ഇവരുമായി നാഗ ചൈതന്യ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതെല്ലാം ഇരുവരും നിരസിക്കുകയായിരുന്നു. 

> ദിവ്യാൻഷാ എന്ന നടിയുമായി ചൈതന്യ പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ട്. ഒടുവിൽ ഈ കാര്യം സമ്മതിച്ച് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. .“അദ്ദേഹവുമായി ഞാൻ പ്രണയത്തിലാണ്. അദ്ദേഹം വളരെ സുന്ദരനാണ്. നല്ല മനസ്സിന്റെ ഉടമയാണ്. എനിക്ക് അദ്ദേഹത്തോട് ക്രഷ് ഉണ്ട് എന്നത് സത്യമാണ്. പക്ഷേ ഞങ്ങൾ ഡേറ്റ് ചെയ്യുന്നില്ല. ഞങ്ങളുടെ വിവാഹവാർത്ത തെറ്റായ വാർത്തയാണ്. എന്നാലും അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചു കാണാൻ എനിക്ക് താല്പര്യമുണ്ട്” – ദിവ്യാൻഷാ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93519/is-in-love-with-naga-chaitanya-the-actor-made-the-disclosure)