---
title: "തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയ രഹസ്യം പങ്കു വച്ച് ദീപ രാഹുൽ ഈശ്വർ; നിങ്ങളിൽ നിന്നും ഈ വാക്കുകൾ പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ"
english_title: "Fans did not expect these words from Deepa Rahul Eshwar who shared the success secret of their married life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93513/fans-did-not-expect-these-words-from-deepa-rahul-eshwar-who-shared-the-success-secret-of-their-married-life"
published_at: "2023-01-30T23:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d809fb112d2_rahul_1.jpg"
keywords: []
---

# തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയ രഹസ്യം പങ്കു വച്ച് ദീപ രാഹുൽ ഈശ്വർ; നിങ്ങളിൽ നിന്നും ഈ വാക്കുകൾ പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാഹുൽ ഈശ്വർ. അഗാധമായ പാണ്ഡിത്യം ഉള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഏതു വിഷയത്തെക്കുറിച്ചും വളരെ ഗഹനമായി സംസാരിക്കുവാൻ ഇദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടുതന്നെ ആരാധകർ ഏറെയാണ് . വലതുപക്ഷ നിലപാട് വെച്ച് പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതിൻറെ പേരിൽ ഒരുപാട് വേട്ടയാടലുകൾ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ നിന്നും അനുഭവിക്കാറുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാഹുൽ ഈശ്വർ. അഗാധമായ പാണ്ഡിത്യം ഉള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഏതു വിഷയത്തെക്കുറിച്ചും വളരെ ഗഹനമായി സംസാരിക്കുവാൻ ഇദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടുതന്നെ ആരാധകർ ഏറെയാണ് . വലതുപക്ഷ നിലപാട് വെച്ച് പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതിൻറെ പേരിൽ ഒരുപാട് വേട്ടയാടലുകൾ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ നിന്നും അനുഭവിക്കാറുണ്ട്.

ഇദ്ദേഹത്തിൻറെ ഭാര്യയാണ് ദീപ രാഹുൽ ഈശ്വർ. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. അവതാരിക ആയിട്ടാണ് ദീപ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ ഇരുവരും അവരുടെ 12 വർഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതം വിജയപൂർവ്വം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഇവർ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.ദാമ്പത്യ ജീവിതത്തിന്റെ വിജയ രഹസ്യം എന്താണ് എന്നായിരുന്നു ചോദ്യം. ഇതിന് ദീപ ആയിരുന്നു മറുപടി പറഞ്ഞത്.

ചേട്ടന് ചേട്ടൻറെ വഴി, എനിക്ക് എന്റെ വഴി എന്നായിരുന്നു ദീപു നൽകിയ ഉത്തരം. വിവാഹം കഴിഞ്ഞ സമയത്ത് രാഹുൽ സ്ഥിരമായി അമ്പലങ്ങളിൽ പ്രഭാഷണത്തിന് പോകാറുണ്ടായിരുന്നു എന്നും അതുകൊണ്ടുതന്നെ ഒരിക്കൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയായിരുന്നു എന്നും ആ സമയത്ത് ഒരുപാട് ബോറടിച്ച സമയമായിരുന്നു എന്നുമാണ് ദീപ പറയുന്നത്.എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും ചേട്ടൻ ഒന്ന് പുറത്തു പോകുമ്പോൾ ഞാൻ വീട്ടിൽ അടിച്ചുപൊളിക്കുക ആയിരിക്കും എന്നാണ് തമാശ രൂപത്തിൽ ദീപ പറയുന്നത്.

അതേസമയം കാലം എന്നത് ഒരു മായ മാത്രമാണ് എന്നും എല്ലാം മനസ്സിന്റെ തോന്നലും വിഹ്വലതകളും ആണ് എന്നാണ് രാഹുൽ ഈശ്വർ ഫിലോസഫി പോലെ പറയുന്നത്. അതേ സമയം ഭാര്യ ഒരു വഴിക്കും ഭർത്താവ് ഒരു വഴിക്കും പോകുന്നത് ഇന്ത്യൻ സംസ്കാരത്തിന് നല്ലതല്ല എന്നും നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് ഇവരെ ഇഷ്ടപ്പെടുന്നവർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93513/fans-did-not-expect-these-words-from-deepa-rahul-eshwar-who-shared-the-success-secret-of-their-married-life)