---
title: "തന്നെപ്പോലെ തന്നെ മൂന്നടി മാത്രമുള്ള വധുവിനെ കണ്ടെത്തി; വൈറലായി യുവ മിഥുനങ്ങളുടെ സേവ് ദി ഡേറ്റ് വീഡിയോ"
english_title: "He found a bride who was only three feet tall like himself; Save the date video of young Gemini goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93509/he-found-a-bride-who-was-only-three-feet-tall-like-himself-save-the-date-video-of-young-gemini-goes-viral"
published_at: "2023-01-30T22:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d805afa019a_couples_.jpg"
keywords: []
---

# തന്നെപ്പോലെ തന്നെ മൂന്നടി മാത്രമുള്ള വധുവിനെ കണ്ടെത്തി; വൈറലായി യുവ മിഥുനങ്ങളുടെ സേവ് ദി ഡേറ്റ് വീഡിയോ

> **Lead Summary:** തങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കിട്ടാൻ വേണ്ടി ഒരുപാട് കാലം കാത്തിരുന്നവർ ഉണ്ടാവും. രാജസ്ഥാനിൽ നിന്നുമുള്ള മൂന്നടി മാത്രമുള്ള ഒരു യുവാവിന്റെയും ആ​ഗ്രഹം അത് തന്നെ ആയിരുന്നു. തന്റെ അതേ ഉയരത്തിലുള്ള ഒരു പങ്കാളി വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഒടുവിൽ തന്റെ സ്വപ്നത്തിലുള്ള അതേ യുവതിയെ തന്നെ യുവാവ് കണ്ടെത്തിയിരിക്കുകയാണ് ആ യുവാവ്.

## Article Content

തങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കിട്ടാൻ വേണ്ടി ഒരുപാട് കാലം കാത്തിരുന്നവർ ഉണ്ടാവും. രാജസ്ഥാനിൽ നിന്നുമുള്ള മൂന്നടി മാത്രമുള്ള ഒരു യുവാവിന്റെയും ആ​ഗ്രഹം അത് തന്നെ ആയിരുന്നു. തന്റെ അതേ ഉയരത്തിലുള്ള ഒരു പങ്കാളി വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഒടുവിൽ തന്റെ സ്വപ്നത്തിലുള്ള അതേ യുവതിയെ തന്നെ യുവാവ് കണ്ടെത്തിയിരിക്കുകയാണ് ആ യുവാവ്.

ഒടുവിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . ജനുവരി 26 -നാണ് ജോധ്പൂരിൽ ഇരുവരുടേയും വിവാഹം നടന്നത്. മനം നിറയ്ക്കുന്ന വീഡിയോ കണ്ടത് അനേകം പേരാണ്. ദമ്പതികളെ അഭിനന്ദിച്ച് കൊണ്ട് അനേകം പേർ കമന്റുകളിട്ടു. റിഷഭ് എന്നാണ് യുവാവിന്റെ പേര്.

യുവതിയുടെ പേര് സാക്ഷി. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാവ് ജോലി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. യുവതി എംബിഎ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് റിഷഭിന്റെയും സാക്ഷിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.കൂടാതെ ഇരുവരും ചേർന്ന് 'മിനി കപ്പിൾ' എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ടും എടുത്തു. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും അതിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ജോധ്പൂരിൽ വിവാഹം കഴിഞ്ഞ ശേഷം ഇരുവരും റിഷഭിന്റെ വീട്ടിലെത്തി. ഇരുവരുടേയും വിവാഹത്തിന്റെ ചിത്രങ്ങളും അനേകം പേരാണ് കണ്ടത്. റിഷഭിന്റെ ആ​ഗ്രഹം പോലെ തന്നെ ഒരു പങ്കാളിയെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്നും പലരുടെയും കമന്റ്

### Related Links & Sources
- [Original Story Source](https://moviemax.in/news/93509/he-found-a-bride-who-was-only-three-feet-tall-like-himself-save-the-date-video-of-young-gemini-goes-viral)