---
title: "''സത്യം പറഞ്ഞാൽ എന്റെ ഭാഗത്താണ് തെറ്റ്''; പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തകർന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് താരം "
english_title: "The actor opened up about his broken marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93486/the-actor-opened-up-about-his-broken-marriage"
published_at: "2023-01-30T20:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7dfb22b90d_ARYA_F.jpg"
keywords: []
---

# ''സത്യം പറഞ്ഞാൽ എന്റെ ഭാഗത്താണ് തെറ്റ്''; പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തകർന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് എന്ന പരിപാടിയിലും ഇവർ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. തൻറെ ചെറിയ പ്രായത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തകർന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ചും എല്ലാം താരം ഇപ്പോൾ ആദ്യമായി വെളിപ്പെടുത്തുകയാണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് എന്ന പരിപാടിയിലും ഇവർ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. തൻറെ ചെറിയ പ്രായത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തകർന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ചും എല്ലാം താരം ഇപ്പോൾ ആദ്യമായി വെളിപ്പെടുത്തുകയാണ്.

> “ഒരു മിഡിൽ ക്ലാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്.അച്ഛന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ വന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് രോഹിത്തുമായി ഇഷ്ടത്തിലാവുന്നത്. രണ്ടു വീട്ടുകാർക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ സമ്മതവും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് കറങ്ങാൻ പോയിരുന്നത്. സിനിമയ്ക്ക് പോയിരുന്നതും എല്ലാം വീട്ടുകാരെ അറിയിച്ചുകൊണ്ട് തന്നെയാണ്. പലപ്പോഴും എന്നെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതും തിരികെ എത്തിക്കുന്നതും രോഹിത് തന്നെയായിരുന്നു” – ആര്യ പറയുന്നു.

> “ആ സമയത്ത് അച്ഛന് വയ്യാതെയായി. കുറച്ചു ബുദ്ധിമുട്ടുകൾ വന്നതോടെയാണ് എൻറെ വിവാഹ കാര്യത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നത്. അപ്പോൾ ഉള്ള സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവാഹം കഴിപ്പിക്കട്ടെ എന്ന് ചോദിച്ചപ്പോൾ രണ്ടു വീട്ടുകാർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാനും രോഹിത്തും ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കുന്നത്. കല്യാണം കഴിക്കുന്ന സമയത്ത് 18 വയസ്സ് മാത്രമാണ് പ്രായം. 9 വർഷമാണ് ഞങ്ങൾ ഒരുമിച്ച് ജീവിച്ചത്. റോയ എന്നാണ് മകളുടെ പേര്. 11 വയസ്സാണ് അവൾക്ക് ഇപ്പോൾ പ്രായം. പിരിഞ്ഞു എങ്കിലും ഇപ്പോഴും നല്ല സൗഹൃദത്തിലാണ് നല്ലത്. മകളുടെ എല്ലാ ആവശ്യങ്ങൾക്കും ഒരു അച്ഛനായി അദ്ദേഹം കൂടെ ഉണ്ടാവാറുണ്ട്. അവളെ കാണണമെന്ന് കരുതുമ്പോൾ അവൾ ഇവിടെ എത്താറുണ്ട്. മകൾ ഇടയ്ക്ക് അവിടെയും പോയി താമസിക്കാറുണ്ട്” – ആര്യ പറയുന്നു.

> “ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. സത്യം പറഞ്ഞാൽ എന്റെ ഭാഗത്താണ് തെറ്റ്. അത് മനസ്സിലാക്കിയ സമയത്ത് ഞാൻ തന്നെയാണ് ആദ്യമായി ഈ ബന്ധത്തിൽ നിന്നും പിന്നോട്ട് പോകുന്നത്. ഒരു കുട്ടി ഞങ്ങൾക്കിടയിൽ ഉണ്ട് എന്ന് അറിയാമായിരുന്നു. പക്ഷേ വലിയ കുറ്റബോധം ഉള്ളതുകൊണ്ട് അതുപോലെ മുന്നോട്ടു പോകുവാൻ ബുദ്ധിമുട്ടായി. അദ്ദേഹത്തിന് എന്നെക്കാൾ നല്ല ഒരു ആളെ കിട്ടണം എന്ന് എനിക്ക് തോന്നി. ഒരു റിലേഷൻഷിപ്പ് തന്നെയാണ് പ്രശ്നമായി മാറിയത്. ഇക്കാര്യം രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം ഞങ്ങൾ രണ്ടുപേരും മറ്റ് രണ്ട് റിലേഷൻഷിപ്പിൽ ആയി. അദ്ദേഹം ഇപ്പോൾ വിവാഹം ചെയ്ത സന്തോഷത്തോടെ ജീവിക്കുകയാണ്. അതൊക്കെ വളരെ സന്തോഷത്തോടുകൂടി തന്നെയാണ് ഞാൻ നോക്കിക്കാണുന്നത്. ഞങ്ങൾ തമ്മിൽ ഒരു ശത്രുതയും ഇല്ല” – ഭാര്യ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93486/the-actor-opened-up-about-his-broken-marriage)