---
title: " പ്രണവിനോടുള്ള പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഗായത്രിക്കെതിരെ വീണ്ടും ട്രോളുകള്‍"
english_title: "Trolls against Gayatri again after revealing her love for Pranav"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9347/trolls-against-gayatri-again-after-revealing-her-love-for-pranav"
published_at: "2021-11-07T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618795d5bc299_GAYATHRI.jpg"
keywords: []
---

#  പ്രണവിനോടുള്ള പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഗായത്രിക്കെതിരെ വീണ്ടും ട്രോളുകള്‍

> **Lead Summary:** ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നത് നടി ഗായത്രി സുരേഷിനെ സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കുറച്ച്ദിവസം മുമ്പാണ് നടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതും പിന്നാലെ ഇവര്‍ വണ്ടി നിര്‍ത്താതെ പോയതും .

## Article Content

ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നത് നടി ഗായത്രി സുരേഷിനെ സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കുറച്ച്ദിവസം മുമ്പാണ് നടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതും പിന്നാലെ ഇവര്‍ വണ്ടി നിര്‍ത്താതെ പോയതും .

സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതോടെയാണ് ഈ അപകട വിവരം പുറംലോകമറിയുന്നത്.

ഒരു പക്ഷേ അന്ന് ഗായത്രിയും സുഹൃത്തും വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ പ്രശ്നം ഇത്രത്തോളം വഷളാവുമായിരുന്നില്ല. എന്നാല്‍ ഇവിടെ ഗായത്രി വണ്ടി നിര്‍ത്തിയില്ലെന്ന് മാത്രമല്ല തെറ്റ് പൂര്‍ണമായി സമ്മതിക്കാത്ത തരത്തിലാണ് ലൈവില്‍ വന്ന് സംസാരിക്കുന്നതും.

ഇതിന് പിന്നാലെ നടിക്ക് നേരെ ട്രോളുകളാണ് വന്നു കൊണ്ടിരുന്നത്. മലയാള സിനിമ നടിന്മാരില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങാറുള്ള നടിയായി ഗായത്രി മാറിയിരിക്കുകയാണ്.

ഈ സംഭവത്തിന് പിന്നാലെ കീര്‍ത്തി ഒരു അഭിമുഖത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ വന്നതിനുശേഷം തനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് പ്രണയം തോന്നിയത് പ്രണവ് മോഹന്‍ലാലിനോട് മാത്രമാണെന്നും ഗായത്രി പറഞ്ഞിരുന്നു.

അദ്ദേഹമിപ്പോള്‍ വളരെ ഉയരത്തില്‍ ആണ് നില്‍ക്കുന്നത് . താന്‍ ആ നിലയില്‍ എത്തുമ്പോള്‍ തന്റെ ഇഷ്ടം അദ്ദേഹം അറിയുമെന്ന് ഗായത്രി പറഞ്ഞിരുന്നു. ഇത് ട്രോളന്മാര്‍ കണ്ടതോടെ വീണ്ടും നടിക്കുന്നവരെ ട്രോളുകള്‍ വരാന്‍ തുടങ്ങി.

തള്ളുന്നതിനൊക്കെ പരിധിയില്ലെ, ”ലവന്‍ ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല , ഹിമാലയത്തില്‍ തന്നെ തുടരാനാണ് സാധ്യത, വ്യാമോഹം ആണു മോളെ തുടങ്ങിയ ട്രോളുകള്‍ ആണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/9347/trolls-against-gayatri-again-after-revealing-her-love-for-pranav)