---
title: "അമൃതയുടെ വിവാഹം കഴിഞ്ഞോ..? നടിയുടെ പോസ്റ്റ് വൈറല്‍ "
english_title: "Is Amrita married? The actress's post went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93468/is-amrita-married-the-actresss-post-went-viral"
published_at: "2023-01-30T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7d401ac78c_AMRTHA_F.jpg"
keywords: []
---

# അമൃതയുടെ വിവാഹം കഴിഞ്ഞോ..? നടിയുടെ പോസ്റ്റ് വൈറല്‍ 

> **Lead Summary:** **മി**നിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഈ നടിയെ കുറിച്ച് പറയാന്‍ കുടുംബ വിളക്ക് എന്ന ഒറ്റ സീരിയല്‍ തന്നെ ധാരാളം. യഥാര്‍ത്ഥ പേര് അമൃത എന്നാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇവള്‍ ശീതളാണ്. ചുരുങ്ങിയ സമയം കൊമ്ട് ശീതള്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

## Article Content

**മി**നിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഈ നടിയെ കുറിച്ച് പറയാന്‍ കുടുംബ വിളക്ക് എന്ന ഒറ്റ സീരിയല്‍ തന്നെ ധാരാളം. യഥാര്‍ത്ഥ പേര് അമൃത എന്നാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇവള്‍ ശീതളാണ്. ചുരുങ്ങിയ സമയം കൊമ്ട് ശീതള്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു അമൃത. കാരണമെന്നും വ്യക്തമാക്കാതെയായിരുന്നു നടിയുടെ പോക്ക്. ശേഷം കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് തനിക്ക് മറ്റു ടെലിവിഷന്‍ ഷോയില്‍ അവസരം ലഭിച്ചിട്ടുണ്ട് , രണ്ടും കൂടി ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയാത്തതിനാലാണ് പിന്മാറ്റം എന്ന് അമൃത പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. യൂട്യൂബ് ചാനലില്‍ അമൃത പങ്കിടുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്‍. ഇപ്പോഴിതാ നടി പങ്കിട്ട ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഇത് കണ്ട് അമൃതയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് അമൃത പങ്കിട്ടതോടെ ശരിക്കും അമൃത വിവാഹിതയായി എന്ന് തന്നെയായിരുന്നു പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ നടിയുടെ പുതിയ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93468/is-amrita-married-the-actresss-post-went-viral)