---
title: "ഹോളിവുഡ് നടി ആനി വേഴ്ഷിങ് അന്തരിച്ചു,മരണകാരണം ഞെട്ടിപ്പിക്കുന്നത് "
english_title: "Hollywood actress Anne Wersing has passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93465/hollywood-actress-anne-wersing-has-passed-away"
published_at: "2023-01-30T19:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7d1595ab8a_AANI_2.jpg"
keywords: []
---

# ഹോളിവുഡ് നടി ആനി വേഴ്ഷിങ് അന്തരിച്ചു,മരണകാരണം ഞെട്ടിപ്പിക്കുന്നത് 

> **Lead Summary:** **ഹോ**ളിവുഡിലെ മുൻ നിര നടി ആനി വേഴ്ഷിങ് അന്തരിച്ചു.45 വയസ്സ് മാത്രമായിരുന്നു ഇവരുടെ പ്രായം. പ്രതീക്ഷനമായിരുന്നു ഇവരുടെ വിയോഗം എന്നാണ് സിനിമ മേഖലയിൽ ഉള്ളവർ എല്ലാം തന്നെ പറയുന്നത്.ഹോളിവുഡിലെ മുൻ നിര നടിമാരിൽ ഒരാൾ ആണ് ആനി വേഴ്ഷിങ്. ഇവർ ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. ഇവരുടെ മാനേജർ ക്രേഗ് ഷിനെയ്ഡർ ആണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

## Article Content

**ഹോ**ളിവുഡിലെ മുൻ നിര നടി ആനി വേഴ്ഷിങ് അന്തരിച്ചു.45 വയസ്സ് മാത്രമായിരുന്നു ഇവരുടെ പ്രായം. പ്രതീക്ഷനമായിരുന്നു ഇവരുടെ വിയോഗം എന്നാണ് സിനിമ മേഖലയിൽ ഉള്ളവർ എല്ലാം തന്നെ പറയുന്നത്.ഹോളിവുഡിലെ മുൻ നിര നടിമാരിൽ ഒരാൾ ആണ് ആനി വേഴ്ഷിങ്. ഇവർ ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. ഇവരുടെ മാനേജർ ക്രേഗ് ഷിനെയ്ഡർ ആണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.ടെലിവിഷൻ സീരിയസുകൾ വഴിയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെയുള്ളവർ ധാരാളം ഇവരുടെ ആരാധകരായി ഉണ്ടായിരുന്നു. 2002 വർഷത്തിൽ പുറത്തിറങ്ങിയ സ്റ്റാർ ട്രക്ക് : എന്റർപ്രൈസ് എന്ന സീരിയലിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറിയത്. വലിയ രീതിയിൽ പ്രശസ്തി പിടിച്ചു പറ്റിയ ഒരു സീരീസ് ആയിരുന്നു.പിന്നീട് എയ്ഞ്ചൽ, കോൾഡ് കേസ്, 24 തുടങ്ങി നിരവധി പരിപാടികളിൽ താരം വേഷമിട്ടു. ഇതുകൂടാതെ കുറച്ച് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബ്രൂസ് ഓൾമൈറ്റി, ബിലോ ദി ബെൽറ്റ് വേ തുടങ്ങിയവയാണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

അതേ സമയം ഇത്രയും ചെറിയ പ്രായത്തിൽ തന്നെ എങ്ങനെയാണ് താരം അർബുദരോഗത്തിന് കീഴടങ്ങിയത് എന്ന അന്വേഷണത്തിലാണ് ഇപ്പോൾ മലയാളികൾ. അർബുദം ഇപ്പോൾ പ്രായമായവരിൽ മാത്രമല്ല വരുന്നത് എന്നും യുവാക്കളിലും മധ്യവയസ്കരിലും ഇത് കണ്ടുവരികയാണ് എന്നും ഇത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ഒരു പാഠമാണ് എന്നും ആണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93465/hollywood-actress-anne-wersing-has-passed-away)