---
title: "കേക്ക് കട്ട് ചെയ്ത് പ്രിയദര്‍ശന്‍, സര്‍പ്രൈസുമായി മോഹന്‍ലാല്‍; വീഡിയോ"
english_title: "Mohanlal surprises Priyadarshan on his birthday."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93449/mohanlal-surprises-priyadarshan-on-his-birthday"
published_at: "2023-01-30T19:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7c7bbc8f3f_priya_darshan_bedy.jpg"
keywords: []
---

# കേക്ക് കട്ട് ചെയ്ത് പ്രിയദര്‍ശന്‍, സര്‍പ്രൈസുമായി മോഹന്‍ലാല്‍; വീഡിയോ

> **Lead Summary:** പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍. സിദ്ദിഖ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകരാണ് പ്രിയദര്‍ശന്റെ 66-ാം പിറന്നാള്‍ ആഘോഷമാക്കിയത്.

## Article Content

പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍. സിദ്ദിഖ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകരാണ് പ്രിയദര്‍ശന്റെ 66-ാം പിറന്നാള്‍ ആഘോഷമാക്കിയത്.

കേക്ക് കട്ട് ചെയ്യുന്നതിനിടെയാണ് വീഡിയോ കോളില്‍ മോഹന്‍ലാലും എത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറാലകുന്നത്. ‘കോറോണാ പേപ്പേഴ്‌സ്’ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

‘ഓളവും തീരവും’ എന്ന ആന്തോളജി ചിത്രവും പ്രിയദര്‍ശന്റെതായി റിലീസിന് ഒരുങ്ങുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക. എംടി വാസുദേവന്‍ നായരുടെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം.

മോഹന്‍ലാല്‍ നാകനാകുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ബ്ലാക്ക് ആന്‍ഡ് വൈറിലാണ് ചിത്രം ഒരുക്കിയത്. മോഹന്‍ലാലിനെ എങ്ങനെ കാണാനാണോ മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്ന് നന്നായി അറിയാവുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍.

അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോംമ്പോയ്ക്കായി ആരാധകര്‍ കാത്തിരിക്കാറുള്ളത്.

എന്നാല്‍ ഈ കോംമ്പോയില്‍ ഒടുവില്‍ എത്തിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഫ്‌ളോപ്പ് ആയിരുന്നു. അതേസമയം, മോഹന്‍ലാല്‍ ഇപ്പോള്‍ ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93449/mohanlal-surprises-priyadarshan-on-his-birthday)