---
title: "'ഇതാണ് എന്റെ ക്ലാസ് റൂം..'; വീഡിയോ പങ്കുവെച്ച്  മമ്മൂട്ടി"
english_title: "Mammootty has now shared a video from the classroom where he studied."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93405/mammootty-has-now-shared-a-video-from-the-classroom-where-he-studied"
published_at: "2023-01-30T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7978e3ce02_mammootty.jpg"
keywords: []
---

# 'ഇതാണ് എന്റെ ക്ലാസ് റൂം..'; വീഡിയോ പങ്കുവെച്ച്  മമ്മൂട്ടി

> **Lead Summary:** എറണാകുളം ലോ കോളേജില്‍ നിന്നും എല്‍എല്‍ബി നേടിയ ശേഷം രണ്ട വര്‍ഷത്തോളം മമ്മൂട്ടി വക്കീല്‍ കുപ്പായമണിഞ്ഞിരുന്നു. നടന്‍ ആയിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു വക്കീല്‍ ആകുമായിരുന്നു.

## Article Content

എറണാകുളം ലോ കോളേജില്‍ നിന്നും എല്‍എല്‍ബി നേടിയ ശേഷം രണ്ട വര്‍ഷത്തോളം മമ്മൂട്ടി വക്കീല്‍ കുപ്പായമണിഞ്ഞിരുന്നു. നടന്‍ ആയിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു വക്കീല്‍ ആകുമായിരുന്നു.

താന്‍ പഠിച്ച ക്ലാസ് റൂമില്‍ നിന്നു കൊണ്ടുള്ള ഒരു വീഡിയോയാണ് മമ്മൂട്ടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ”എറണാകുളം ലോ കേളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോ ഇവിടെ ക്ലാസ് ഇല്ല.

ഇവിടെയാണ് ഞങ്ങള് മൂട് കോര്‍ട്ടും ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത്. ഇത് ഒരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോള്‍ ആയിരുന്നു” എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.

ക്ലാസ് റൂമിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ‘അല്‍മ മേറ്റര്‍’ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. എന്താണ് ഇപ്പോള്‍ താരം ഇത്തരത്തിലൊരു വീഡിയോ പങ്കുവെച്ചത് എന്നാണ് ആരാധകര്‍ക്കിടയിലെ സംശയം. ‘ഇക്ക ഈ സൈസ് എടുക്കത്തതാണല്ലോ’ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.

എന്നാല്‍ തന്റെ ക്ലാസ് റൂം കാണിച്ച് സംസാരിച്ചതല്ലാതെ മറ്റൊരു വിവരും വീഡിയോക്കൊപ്പം താരം പങ്കുവെച്ചിട്ടില്ല. അതേസമയം, ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മമ്മൂട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജിയോ ബേബിയുടെ ‘കാതല്‍ ദി കോര്‍’, ബി ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫര്‍’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93405/mammootty-has-now-shared-a-video-from-the-classroom-where-he-studied)