---
title: " ക്ഷേത്ര സന്ദർശനം നടത്തിയ അമല പോളിനെതിരെ സൈബർ ആക്രമണം "
english_title: "Cyber ​​attack on Amala Paul who visited the temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93402/cyber-attack-on-amala-paul-who-visited-the-temple"
published_at: "2023-01-30T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d79295584dd_amala_pual.jpg"
keywords: []
---

#  ക്ഷേത്ര സന്ദർശനം നടത്തിയ അമല പോളിനെതിരെ സൈബർ ആക്രമണം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഇവർ. നീലത്താമര എന്ന സിനിമയിലൂടെ ആയിരുന്നു അമല പോൾ അരങ്ങേറ്റം നടത്തിയത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഇവർ. നീലത്താമര എന്ന സിനിമയിലൂടെ ആയിരുന്നു അമല പോൾ അരങ്ങേറ്റം നടത്തിയത്. 

അടുത്തിടെ താരം കേരളത്തിലെ ഒരു ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ഇവിടെ ഹിന്ദുക്കൾക്ക് മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്. അതുകൊണ്ട് അമല പോളിന് ക്ഷേത്രത്തിനകത്ത് കയറാൻ സാധിച്ചില്ല. ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാനും താരം നടന്നില്ല.

നിരവധി നോർത്ത് ഇന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ താരം സന്ദർശനം നടത്തിയിട്ടുണ്ട്. ഇവിടെ ഒന്നും താരത്തിന് ലഭിക്കാത്ത അവഗണന ആയിരുന്നു കേരളത്തിലെ ക്ഷേത്രത്തിൽ നിന്നും ലഭിച്ചത്. നടിക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ താരം ഇപ്പോൾ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ക്ഷേത്രദർശനം നടത്തിയ ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

പഴനിമല മുരുകൻ ക്ഷേത്രത്തിലാണ് താരം ഇപ്പോൾ സന്ദർശനം നടത്തിയിരിക്കുന്നത്. ഇവിടെനിന്നും താരത്തിന് ദുരനുഭവങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ താരം ഈ ചിത്രം പങ്കു വെച്ചപ്പോൾ താരത്തിന് വളരെ മോശം ഫീഡ്ബാക്ക് ആണ് ലഭിച്ചത്.

ചിത്രത്തിന് താഴെ വന്ന ഒരുവിധം കമൻറുകൾ എല്ലാം പോസിറ്റീവ് ആയിരുന്നു. എന്നാൽ ഒരു വ്യക്തി കമന്റ് ഇട്ടു തുടങ്ങിയതോടെ നിരവധി ആളുകൾ ആണ് അതിനു മറുപടിയായി മോശം കമന്റുകൾ ഇട്ടത്. നിങ്ങൾ യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞു എന്നായിരുന്നു ഒരു വ്യക്തി ചോദിച്ചത്.

അതേസമയം സംഘി മതത്തിലേക്ക് ഇവള് മാറിയോ എന്നായിരുന്നു മറ്റൊരു വ്യക്തി ചോദിച്ചത്. ചില ആളുകൾ വന്നിട്ട് ബഹുമാനത്തോടെ സംസാരിക്കണം എന്നു പറഞ്ഞപ്പോൾ സ്വന്തം മതത്തെ ബഹുമാനിക്കാത്ത ഇവളെ ഞങ്ങൾ എന്തിനാണ് ബഹുമാനിക്കുന്നത് എന്നായിരുന്നു വിമർശകരുടെ ചോദ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/93402/cyber-attack-on-amala-paul-who-visited-the-temple)