പ്രണയത്തിന്റെ മാധുര്യം നുകരത്തവരായി ആരുമില്ല.പ്രണയിക്കുന്നവര്‍ക്കായി പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രണയത്തില്‍ ചാലിച്ച ഗാനം കടലേഴും................ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.പ്രായത്തെ തോല്‍പ്പിച്ച ഈ പ്രണയം വിരഹത്തിന്റെ നേർത്ത മൂടൽ മഞ്ഞിനപ്പുറം ഒന്നിച്ചു ചേരലിന്റെ സന്തോഷം നിറയുന്നു. ചെറു പരിഭവങ്ങളുടെ മധുരച്ചങ്ങല പൊട്ടിച്ചെറിഞ്ഞുകൊണ്ട് പടരുന്ന പ്രണയം.
വിനോദ് ഗംഗ എന്ന യുവ സംവിധായകൻ നടൻ ഷാജു ശ്രീധറിന്റേയും, രോഹിണി രാഹുലിന്റെയും പ്രണയ മുഹൂര്‍ത്തങ്ങള്‍ അതിമനോഹരമായി ആവിഷ്കാരിച്ചിരിക്കുകയാണ്.
സാബു അഞ്ചേരിലിന്റെ വരികള്‍ നജിം അർഷാദ ആലപിച്ചു.പ്രണയാര്‍ദ്രമായ വരികളും സംഗീതവും ദൃശ്യങ്ങളും ഒരു നൊസ്റ്റാള്‍ജിക് അനുഭൂതി പകരുന്നതാണ്. ബസ് യാത്രയിൽ ഉടലെടുത്ത പ്രണയങ്ങൾ നിരവധിയാണ്. അതിലൂടെ തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തവരും ഒരുപാടുണ്ടാകും. അവർക്കായുള്ളതാണ് ഈ ഗാനം. പ്രണയത്തിന് പ്രായമില്ലെന്ന് കടലേഴും കടന്ന പ്രണയത്തിലൂടെ മ്യൂസിക് വീഡിയോ പറയുകയാണ്. സഞ്ചാരീസ് യൂട്യൂബ് ചാനൽ വഴി റിലീസായിരിക്കുന്ന ഈ ഗാനം ഇതിനകം പതിനൊന്നായിരത്തിലേറെ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.
A love song for those who never end up falling in love - 'Kadalezhum'