---
title: "അത് പോയപ്പോള്‍ ഒരു വര്‍ഷം ഞാന്‍ ഡിപ്രഷനിലായിരുന്നു; വെളിപ്പെടുത്തി ആര്യ "
english_title: "I was depressed for a year when it went away; Arya revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93388/i-was-depressed-for-a-year-when-it-went-away-arya-revealed"
published_at: "2023-01-30T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d788ba30c7d_arya.jpg"
keywords: []
---

# അത് പോയപ്പോള്‍ ഒരു വര്‍ഷം ഞാന്‍ ഡിപ്രഷനിലായിരുന്നു; വെളിപ്പെടുത്തി ആര്യ 

> **Lead Summary:** ബിഗ് ബോസില്‍ എത്തിയതോടെയാണ് പല താരങ്ങളും തങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പോലും തുറന്നു പറഞ്ഞത്. നടി ആര്യ ബാബുവും തന്റെ പ്രണയത്തെക്കുറിച്ച് ബിഗ് ബോസ് വീട്ടില്‍ വെച്ച് പറഞ്ഞിരുന്നു. പുറത്തുവന്ന ഉടനെ വിവാഹം ഉണ്ടാവും എന്നായിരുന്നു ആര്യ പറഞ്ഞത്.

## Article Content

ബിഗ് ബോസില്‍ എത്തിയതോടെയാണ് പല താരങ്ങളും തങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പോലും തുറന്നു പറഞ്ഞത്. നടി ആര്യ ബാബുവും തന്റെ പ്രണയത്തെക്കുറിച്ച് ബിഗ് ബോസ് വീട്ടില്‍ വെച്ച് പറഞ്ഞിരുന്നു. പുറത്തുവന്ന ഉടനെ വിവാഹം ഉണ്ടാവും എന്നായിരുന്നു ആര്യ പറഞ്ഞത്.

എന്നാല്‍ പുറത്തെത്തിയ ആര്യ വളരെ സങ്കടത്തോടെയായിരുന്നു ആള് തന്നെ വിട്ടു പോയതിനെ കുറിച്ച് പറഞ്ഞത്. ജാന്‍ തന്നെ തേച്ചതിനെ കുറിച്ച് ആര്യ തന്നെയാണ് സംസാരിച്ചത്. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ എത്തിയപ്പോള്‍ വീണ്ടും അതെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

ആദ്യ വിവാഹത്തെക്കുറിച്ചും പിന്നീടുണ്ടായ ബ്രേക്കപ്പിനെക്കുറിച്ചും ആര്യ സംസാരിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ സൈഡിലായിരുന്നു മിസ്റ്റേക്ക് എന്നായിരുന്നു വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.

ഞങ്ങളൊരു ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അത് പോയപ്പോള്‍ ഒരു വര്‍ഷം ഞാന്‍ ഡിപ്രഷനിലായിരുന്നു. പാനിക്ക് അറ്റാക്കായി ആശുപത്രിയിലൊക്കെയായിരുന്നു. പണം കണ്ടാണ് പുറകെ പോയതെന്ന് പറയുന്നതിനൊന്നും മറുപടി കൊടുക്കുന്നില്ല. അത് ഞാന്‍ പ്രൂവ് ചെയ്ത് കാണിക്കും ആര്യ പറഞ്ഞു.

ബഡായി ബംഗ്ലാവ് എന്ന മികച്ച റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ താരമാണ് ആര്യ ബാബു . നിരവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ ഏറ്റവും അതികം പിടിച്ചു പറ്റിയത് ബഡായി ബംഗ്ലാവിലൂടെയാണ്. നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക എന്നീ മേഘലകളിലെല്ലാം തിളങ്ങിയ നടി കൂടിയാണ് ആര്യ.

### Related Links & Sources
- [Original Story Source](https://moviemax.in/news/93388/i-was-depressed-for-a-year-when-it-went-away-arya-revealed)