---
title: "നഷ്ടപ്പെട്ടുപോയ വിവാഹമോതിരം തിരികെ ലഭിച്ചത് 13 വര്‍ഷങ്ങള്‍ക്കുശേഷം, അതും വീട്ടിലേക്ക് വാങ്ങിയ ക്യാരറ്റില്‍ നിന്ന് ...."
english_title: "The lost wedding ring was returned 13 years later"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9338/the-lost-wedding-ring-was-returned-13-years-later"
published_at: "2021-11-07T13:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618784796adc6_RING.jpg"
keywords: []
---

# നഷ്ടപ്പെട്ടുപോയ വിവാഹമോതിരം തിരികെ ലഭിച്ചത് 13 വര്‍ഷങ്ങള്‍ക്കുശേഷം, അതും വീട്ടിലേക്ക് വാങ്ങിയ ക്യാരറ്റില്‍ നിന്ന് ....

> **Lead Summary:** നമ്മുടെ ജീവിതത്തില്‍ ചില സമയങ്ങളില്‍ അത്ഭുതകരമായ സംഭവങ്ങള്‍ നടക്കാറുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍ അത്തരം സംഭവം നടന്നതും വാര്‍ത്തകളിലൂടെ നമ്മള്‍ അറിയാറുണ്ട്. ഇതില്‍ ചിലത് നമുക്ക് ഒട്ടും വിശ്വസിക്കാന്‍ കഴിയില്ല , ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അറിയാതെ ചിന്തിച്ചു പോകും.

## Article Content

നമ്മുടെ ജീവിതത്തില്‍ ചില സമയങ്ങളില്‍ അത്ഭുതകരമായ സംഭവങ്ങള്‍ നടക്കാറുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍ അത്തരം സംഭവം നടന്നതും വാര്‍ത്തകളിലൂടെ നമ്മള്‍ അറിയാറുണ്ട്. ഇതില്‍ ചിലത് നമുക്ക് ഒട്ടും വിശ്വസിക്കാന്‍ കഴിയില്ല , ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അറിയാതെ ചിന്തിച്ചു പോകും.

ഇപ്പോഴിതാ 84 വയസ്സുകാരിയുടെ ജീവിതത്തില്‍ നടന്ന അത്തരം ഒരു സംഭവം ആണ് പുറത്തുവന്നത്. പശ്ചിമ-കാനഡയിലെ ആല്‍ബെര്‍ട്ടയിലെ മേരി ഗ്രാംസ് ആണ് കഥയിലെ നായിക.

വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു പോയ വിവാഹമോതിരം തിരികെ കിട്ടിയ സംഭവമാണിത്. വീട്ടിലേക്ക് വാങ്ങിയ പച്ചക്കറിയില്‍ നിന്നാണ് ഈ മോതിരം കിട്ടിയത് എന്നതാണ് മറ്റൊരു അത്ഭുതം.

ഒരു കൃഷിയിടത്തില്‍ വെച്ചാണ് മേരിയുടെ വിവാഹമോതിരം നഷ്ടപ്പെടുന്നത്. പിന്നീട് അതും തിരഞ്ഞ് കുറെ നടന്നെങ്കിലും കിട്ടിയില്ല. വിവാഹമോതിരം ആയതിനാല്‍ നഷ്ടപ്പെട്ടതിനാല്‍ മേരിക്ക് ഏറെ സങ്കടം ഉണ്ടായിരുന്നു.

ഈ സംഭവം തന്റെ മകന്റെ അടുത്ത് മാത്രമാണ് മേരി പറയാന്‍ ധൈര്യപ്പെട്ടത്. ഒടുവില്‍ മോതിരം കിട്ടാതെ വന്നതോടെ രണ്ടുപേരും ചേര്‍ന്ന് അതേ രൂപത്തിലും ചേര്‍ച്ചയിലുമുള്ള മറ്റൊരു മോതിരവും വാങ്ങി അണിയുകയായിരുന്നു. എന്നാല്‍ സ്വന്തം ഭര്‍ത്താവിന്റെ അടുത്ത് ഇതേക്കുറിച്ച് മേരി ഒരിക്കല്‍ പോലും പറഞ്ഞില്ല, ആ കുറ്റബോധം തന്റെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മേരിയുടെ മരുമകള്‍ മാര്‍ക്കറ്റില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറിയില്‍ നിന്നാണ് മോതിരം കണ്ടുകിട്ടിയത്. ക്യാരറ്റിനെ വലയത്തില്‍ ആക്കിയിട്ട് ആയിരുന്നു മോതിരം ഉണ്ടായിരുന്നത്. മോതിരം കുടുങ്ങി നിന്നതിനാല്‍ ക്യാരറ്റ് പൂര്‍ണ്ണവളര്‍ച്ചയില്‍ എത്തിയിരുന്നില്ല. തന്റെ മോതിരം ഇങ്ങനെ കണ്ടു കിട്ടിയതോടെ ഈ വീട്ടുകാര്‍ ശരിക്കും അത്ഭുതപ്പെട്ടു. വാര്‍ത്ത കേട്ടാല്‍ വിചിത്രമാണെന്ന് തോന്നും എന്നാല്‍ സംഭവം സത്യമാണ്.

ഇപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷവും അതുപോലെ സങ്കടവുമുണ്ട് മേരിക്ക്. ഇവിടെ ദുഃഖത്തിനു കാരണം മറ്റൊന്നുമല്ല മോതിരം കിട്ടുന്നതിനു മുമ്പ് തന്നെ മേരിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഒരിക്കല്‍പോലും അദ്ദേഹത്തോട് ആ സത്യാവസ്ഥ പറയാന്‍ കഴിയാത്തതിന്റെ കുറ്റബോധം ഇന്നും മേരിയില്‍ ഉണ്ട്. എന്നാല്‍ ഈ മോതിരം എങ്ങനെ ക്യാരറ്റില്‍ എത്തി എന്നത് ഇന്നും അറിയില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/9338/the-lost-wedding-ring-was-returned-13-years-later)