---
title: "'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; രാഹുൽ"
english_title: "'She will stand on the line I draw but she will decide where to draw the line'; Rahul"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93372/she-will-stand-on-the-line-i-draw-but-she-will-decide-where-to-draw-the-line-rahul"
published_at: "2023-01-30T13:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d77ac5efef8_sreevidhya_mullaser_and_rahul.jpg"
keywords: []
---

# 'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; രാഹുൽ

> **Lead Summary:** സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്. വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.

## Article Content

സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്. വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.

തന്റെ പ്രിതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം എങ്കേജ്‌മെന്റ് വീഡിയോയും നടി പങ്കുവെച്ചിരുന്നു.

ആറ് വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്നാണ് വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രിയതമൻ. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.

കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറയുന്നുണ്ട്. 

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ സത്യം മാത്രമേ ബോധിപ്പിക്കൂ ശ്രീവിദ്യയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുൽ അടുത്ത സംവിധാനം ചിത്രം. ശ്രീവിദ്യയുടെ സ്വദേശമായ കാസർകോഡാണ് വിവാഹ നിശ്ചയ ചടങ്ങുകൾ‌ നടന്നത്.

രാഹുൽ തിരുവനന്തപുരം സ്വദേശിയാണ്. വിവാ​ഹനിശ്ചയത്തിന് തലേദിവസം തന്നെ രാഹുലും ബന്ധുക്കളും സുഹൃത്തുക്കളും കാസർകോഡ് എത്തിയിരുന്നു. ഹോട്ടലിൽ മുറി എടുത്ത് താമസിക്കുകയാണ് രാഹുൽ ചെയ്തത്. 

ഇപ്പോഴിതാ വിവാഹ നിശ്ചയം നടക്കും മുമ്പ് രാഹുലും കൂട്ടുകാരും തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി വന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീവി​ദ്യ.

ആചാരങ്ങൾ പൊളിച്ചെഴുതി പെണ്ണിന്റെ വീട്ടിലേക്ക് നിശ്ചയത്തിന് മുമ്പ് വരൻ ചെന്നുവെന്നത് സദാചാരക്കാർ​ പ്രശ്നമാക്കുമോയെന്ന് ഭയമുണ്ടെന്ന് ശ്രീവിദ്യയുടെ വീട്ടിൽ എത്തിയിട്ടും ഇടയ്ക്കിടെ രാഹുൽ പറയുന്നുണ്ടായിരുന്നു. ഹോട്ടലിൽ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് രാഹുലും കൂട്ടുകാരും ശ്രീവിദ്യയുടെ വീട്ടിലേക്ക് പോയത്.

വഴി അറിയാത്തതിനാൽ‌ ടൗണിൽ നിശ്ചയത്തിനിടാനുള്ള ഡ്രസ്സിന്റെ ട്രയൽ നോക്കാൻ വന്ന ശ്രീവിദ്യയേയും പിക്ക് ചെയ്തിരുന്നു രാഹുൽ‌. ശ്രീവിദ്യ ഏത് വസ്ത്രമാണ് നിശ്ചയത്തിന് ഇടാൻ പോകുന്നതെന്ന് തനിക്കോ തന്റെ വീട്ടുകാർക്കോ അറിയില്ലെന്നും അതേസമയം തനിക്ക് ഇടാനുള്ള വസ്ത്രം ശ്രീവിദ്യയാണ് സെലക്ട് ചെയ്ത് എടുത്തതെന്നും അതുകൊണ്ട് തന്നെ ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും എന്ന സ്ഥിതിയാണെന്നും രാ​ഹുൽ തമാശ രൂപേണ പറയുന്നുണ്ട്.

ഭക്ഷണം കഴിച്ച ശേഷം തന്റെ നാടും പരിസരവും പരിപാടി നടക്കാൻ പോകുന്ന സ്ഥലവുമെല്ലാം രാഹുലിന് ശ്രീവിദ്യ കാണിച്ച് കൊടുത്തിരുന്നു. വരനെ പരിചയപ്പെടുത്തി പ്രണയകഥ വെളിപ്പെടുത്തിയ ശ്രീവി​ദ്യയുടെ വീഡിയോ യുട്യൂബിൽ വൺ മില്യൺ വ്യൂസാണ് നേടിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/93372/she-will-stand-on-the-line-i-draw-but-she-will-decide-where-to-draw-the-line-rahul)