---
title: "പയ്യന്നൂരിൽ വരാനും നിൽക്കാനും ഇഷ്ടമാണ്, പക്ഷേ..; മാളവിക മോഹനൻ പറയുന്നു  "
english_title: "Love to come and stay in Payyannur, but..; Malvika Mohanan says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93339/love-to-come-and-stay-in-payyannur-but-malvika-mohanan-says"
published_at: "2023-01-30T11:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d763215646c_malavika_mohan.jpg"
keywords: []
---

# പയ്യന്നൂരിൽ വരാനും നിൽക്കാനും ഇഷ്ടമാണ്, പക്ഷേ..; മാളവിക മോഹനൻ പറയുന്നു  

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്.

ഇപ്പോൾ താരം കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ്. ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരാൻ ഒരുങ്ങുന്നത്.

മാത്യുമാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് അവന്റെ ടീച്ചറോട് തോന്നുന്ന പ്രണയത്തെ ആണ് ചിത്രം ആസ്പദമാക്കിയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് താരം.

യഥാർത്ഥത്തിൽ താരം പയ്യന്നൂർ സ്വദേശിയാണ് എങ്കിലും മുംബൈയിലാണ് താരം സ്ഥിരതാമസമാക്കിയിരിക്കുന്നത്. പയ്യന്നൂരിൽ വരാനും നിൽക്കാനും തനിക്ക് ഇഷ്ടമാണ് എന്നും എന്നാൽ അവിടെ വരുമ്പോൾ താൻ നേരിടുന്ന ഒരുപാട് യാഥാർത്ഥ്യങ്ങൾ ഉണ്ട് എന്നുമാണ് താരം പറയുന്നത്.

മുംബൈയിൽ രാത്രി 10 മണി കഴിഞ്ഞു പുറത്തിറങ്ങാൻ തനിക്ക് സാധിക്കും എന്നും എന്നാൽ പയ്യന്നൂരിലെ വീട്ടിൽ നിന്ന് സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങിയാൽ ഈ സമയത്ത് നീ എങ്ങോട്ടാണ് പോകുന്നത് എന്നാണ് അമ്മൂമ്മ ചോദിക്കാറുള്ളത് എന്നുമാണ് മാളവിക പറയുന്നത്. സന്ധ്യ കഴിഞ്ഞ് പെൺകുട്ടികൾ പുറത്തിറങ്ങിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്നൊക്കെയാണ് ചില ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത്.

അതേസമയം മുംബൈ ജീവിതത്തെ പൊക്കി പറയുവാൻ എന്തിനാണ് പയ്യന്നൂരിനെ താഴ്ത്തി കെട്ടുന്നത് എന്നാണ് പയ്യന്നൂർ നിവാസികൾ ചോദിക്കുന്നത്.

 മാളവിക പറഞ്ഞത് പയ്യന്നൂരിലെ മാത്രം കാര്യമല്ല എന്നും കേരള സമൂഹം മുഴുവൻ ഇപ്പോൾ അമ്മാവൻവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും അതുകൊണ്ടാണ് യുവാക്കൾ എല്ലാവരും ജീവനും കൊണ്ട് യുഎസിലേക്കും കാനഡയിലേക്കും പോകുന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

താരം ഒരിടത്ത് പോലും ജന്മനാടിനെ താഴ്ത്തി കെട്ടിയിട്ടില്ല എന്നും ഇനിയും നമ്മുടെ സമൂഹം മാറാത്തതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93339/love-to-come-and-stay-in-payyannur-but-malvika-mohanan-says)