---
title: "മലയാളികളുടെ പ്രിയപ്പെട്ട നടന്റെ മകള്‍; ഈ താരപുത്രിയെ മനസിലായോ ?"
english_title: "Daughter of Malayali's favorite actor; Do you understand this baby?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93320/daughter-of-malayalis-favorite-actor-do-you-understand-this-baby"
published_at: "2023-01-30T10:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d75360b72e5_ranjith_baby.jpg"
keywords: []
---

# മലയാളികളുടെ പ്രിയപ്പെട്ട നടന്റെ മകള്‍; ഈ താരപുത്രിയെ മനസിലായോ ?

> **Lead Summary:** ഒരു കാലത്തെ ഹിറ്റ് സീരിയല്‍ ആയിരുന്നു ഓട്ടോഗ്രാഫ്. ഇതിലെ താരങ്ങളുടെ മുഖം ഇന്നും പ്രേക്ഷക മനസില്‍ ഉണ്ട്. ഈ ഒറ്റ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിത്ത് .

## Article Content

ഒരു കാലത്തെ ഹിറ്റ് സീരിയല്‍ ആയിരുന്നു ഓട്ടോഗ്രാഫ്. ഇതിലെ താരങ്ങളുടെ മുഖം ഇന്നും പ്രേക്ഷക മനസില്‍ ഉണ്ട്. ഈ ഒറ്റ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിത്ത് .

ഓട്ടോഗ്രാഫില്‍ ജെയിംസ് ആയിട്ടായിരുന്നു രഞ്ജിത്ത് എത്തിയത്. പിന്നാലെ മറ്റു സീരിയലിലും നടന്‍ എത്തി. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ രഞ്ജിത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

രഞ്ജിത്തിന്റെ ഭാര്യ അയര്‍ലന്റ്റിലാണ്. മകള്‍ക്ക് ഒരു അച്ഛനും അമ്മയുമാകാനുള്ള ശ്രമത്തിലാണ് താനെന്നായിരുന്നു ഭാര്യ പുറപ്പെട്ടപ്പോള്‍ രഞ്ജിത്ത് പറഞ്ഞത്.

എന്നാല്‍ മകളുടെ സ്‌നേഹനിധിയായ അച്ഛനാണ് താനെന്ന് വീണ്ടും തെളിയിക്കുകയാണ് രഞ്ജിത്ത്. മകള്‍ക്കൊപ്പം യാത്ര പോകുന്ന ചിത്രങ്ങളാണ് രഞ്ജിത്ത് പങ്കുവെയ്ക്കുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ച് കറുപ്പ് വസ്ത്രത്തില്‍ വളരെ സ്‌റ്റൈലായാണ് അച്ഛന്റെയും മകളുടെയും യാത്ര.

ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. രഞ്ജിത്തിന്റെ മകളെ കണ്ട സന്തോഷം ആരാധകരും പങ്കുവെച്ച്. എന്തായാലും ഈ അച്ഛന്റെ മകളുടെ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93320/daughter-of-malayalis-favorite-actor-do-you-understand-this-baby)