10 വർഷം മുമ്പ് ഫേസ്ബുക്ക് സുഹൃത്തുക്കളായി, കാമുകനെ വിവാഹം ചെയ്യാൻ സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി

10 വർഷം മുമ്പ് ഫേസ്ബുക്ക് സുഹൃത്തുക്കളായി, കാമുകനെ വിവാഹം ചെയ്യാൻ സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി
Jan 30, 2023 10:25 AM | By Susmitha Surendran

സ്നേഹത്തിന് കാലമോ, ദേശമോ, ദൂരമോ ഒന്നും തടസമല്ല എന്ന് പറയാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച കാരണം തന്നെ ദൂരമൊന്നും ഒരു പ്രണയത്തിനും ഇപ്പോൾ തടസവുമല്ല. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവരുടെ ജീവിതം.

വർഷങ്ങൾക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനായി യുവതി സ്വീഡനിൽ നിന്നും ഉത്തർ പ്രദേശിലെത്തി. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം കഴിയുകയും ചെയ്തു.

10 വർഷങ്ങൾക്ക് മുമ്പാണ് സ്വീഡിഷ് യുവതിയായ ക്രിസ്റ്റൻ ലൈബേർട്ടും ഉത്തർ പ്രദേശിലുള്ള പവൻ കുമാറും തമ്മിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. 2012 -ൽ ഫേസ്ബുക്ക് സുഹൃത്തുക്കളായി തുടങ്ങിയ സൗഹൃദം തുടർന്നു. പിന്നീടത് ഫോൺകോളും വീഡിയോ കോളും ആയി മാറി. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയും അത് വളരുകയും ചെയ്തു.

ഒരു വർഷം മുമ്പ് പവനും ക്രിസ്റ്റനും തമ്മിൽ ആ​ഗ്രയിൽ വച്ച് നേരിട്ട് കണ്ടു എന്നും പറയുന്നു. അവിടെ നിന്നും താജ്‍ മഹൽ സന്ദർശിച്ച ശേഷം ഇരുവരും തമ്മിൽ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.

തനിക്ക് ഇന്ത്യയോട് വലിയ ഇഷ്ടമാണ് എന്നും അതിനാൽ തന്നെ ഇന്ത്യക്കാരനുമായി വിവാഹം ചെയ്തതിൽ വളരെ അധികം സന്തോഷമുണ്ട് എന്നും ക്രിസ്റ്റൻ എഎൻഐ -യോട് പറഞ്ഞു.

ഡെറാഡൂണിൽ എഞ്ചിനീയറിം​ഗിൽ ബിടെക്ക് പൂർത്തിയാക്കിയ പവൻ ഒരു എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. ഇരുവരും തമ്മിൽ വിവാഹിതരാവാൻ തീരുമാനിച്ചപ്പോൾ പവൻ കുമാറിന്റെ വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

മക്കളുടെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്നും അതിനാൽ തന്നെ ഈ വിവാഹത്തിൽ സന്തോഷം മാത്രമേ തങ്ങൾക്ക് ഉള്ളൂ എന്നും പവൻ കുമാറിന്റെ അച്ഛൻ ​ഗീതം സിങ് പറഞ്ഞു.

A Swedish woman came to India to marry her boyfriend, who became Facebook friends 10 years ago

Next TV

Related Stories
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories










GCC News