---
title: "നൃത്തം ചെയ്യുന്നതിനിടയിൽ വേദിയിൽ വെച്ച് നടി നിരഞ്ജന അനൂപിന് സംഭവിച്ചത്,  വീഡിയോ"
english_title: "Now the latest video shared by the actor is grabbing attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93289/now-the-latest-video-shared-by-the-actor-is-grabbing-attention"
published_at: "2023-01-30T06:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d719776b013_niranjana_anoop.jpg"
keywords: []
---

# നൃത്തം ചെയ്യുന്നതിനിടയിൽ വേദിയിൽ വെച്ച് നടി നിരഞ്ജന അനൂപിന് സംഭവിച്ചത്,  വീഡിയോ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിരഞ്ജന അനൂപ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിരഞ്ജന അനൂപ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇതുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ താരം തന്നെ പങ്കുവെച്ച ഏറ്റവും പുതിയ ഒരു രസകരമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന കോസ്റ്റ്യൂമിൽ ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് രസകരമായ ഒരു സംഭാഷണമാണ് വീഡിയോയുടെ പശ്ചാത്തലമായി നൽകിയിരിക്കുന്നത്.

നൃത്തം ചെയ്യുന്നതിനിടയിൽ കാൽ തെന്നി പോകുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. നന്നായി നൃത്തം ചെയ്യുവാൻ ശ്രമിച്ചു എങ്കിലും ഇടക്ക് വച്ച് തന്റെ ബാലൻസ് നഷ്ടപ്പെട്ടു എന്നാണ് നിരഞ്ജന പറയുന്നത്. അതേസമയം നിരവധി രസകരമായ കമന്റുകളാണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഗായകൻ വിജയ് യേശുദാസ് അടക്കമുള്ളവർ ഇതിന് താഴെ രസകരമായ കമൻറ് ചെയ്തിട്ടുണ്ട്. അതേസമയം ഇതൊക്കെ വളരെ സാധാരണമായ ഒരു കാര്യമാണ് എന്നും നിർത്തം ചെയ്യുന്നവർ എല്ലാം തന്നെ നേരിടുന്ന ഒരു പ്രശ്നമാണ് ഇത് എന്നും കാലക്രമേണ ഇത് ശരിയാകും എന്നും പ്രാക്ടീസ് ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാം എന്നുമാണ് ഇപ്പോൾ മലയാളികൾ നടിക്ക് നൽകുന്ന ഉപദേശം.

### Related Links & Sources
- [Original Story Source](https://moviemax.in/news/93289/now-the-latest-video-shared-by-the-actor-is-grabbing-attention)