ഒരു പാർട്ടിയിൽ പോയി ഏത് ഡ്രിങ്ക് എടുത്താലും അത് മുഴുവൻ കുടിക്കാതെ തിരിച്ചു വെക്കരുത്; മഞ്ജു പിള്ള

ഒരു പാർട്ടിയിൽ പോയി ഏത് ഡ്രിങ്ക് എടുത്താലും അത് മുഴുവൻ കുടിക്കാതെ തിരിച്ചു വെക്കരുത്; മഞ്ജു പിള്ള
2023-01-29T21:25:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാളാണ് താരം. അതേസമയം ടെലിവിഷൻ മേഖലയിലും താരം വളരെ സജീവമാണ്. നിരവധി ടെലിവിഷൻ പരിപാടികളിൽ താരം സജീവമായി പങ്കെടുക്കുന്നുണ്ട്.  ഇപ്പോൾ മകൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യത്തെ പറ്റി പറയുകയാണ് മഞ്ജുപിള്ള.

“ഞാനിപ്പോഴും അവൾക്ക് പറഞ്ഞുകൊടുക്കുന്ന ഒരു വിഷയം ഉണ്ട്. ഒരു പാർട്ടിയിൽ പോയിട്ട് ഏത് ഡ്രിങ്ക് എടുത്താലും അത് മുഴുവൻ കുടിച്ചശേഷം മാത്രമേ തിരിച്ചു വയ്ക്കാൻ പാടുള്ളൂ. ഇനി വെക്കേണ്ടി വന്നാൽ അത് തിരിച്ചെടുത്തു കുടിക്കരുത്.


എപ്പോഴും ഫ്രഷ് തന്നെ എടുക്കുക. ഡ്രിങ്ക് എന്ന് പറയുമ്പോൾ ചിലപ്പോൾ വെള്ളം ആവാം മദ്യം ആവാം ജ്യൂസ് ആവാം” – മഞ്ജു പിള്ള പറയുന്നു. അതേസമയം ഈ പ്രസ്താവനക്ക് ശേഷം വളരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് താരത്തെ തേടിയെത്തുന്നത്. എന്നാൽ താരം മകൾക്ക് ഇങ്ങനെ ഒരു ഉപദേശം നൽകാനുള്ള കാരണം എന്താണ് എന്ന് അറിയുമോ?

കുടിച്ചു തീർക്കാതെ ഒരു ഡ്രിങ്ക് എവിടെയെങ്കിലും വെച്ചാൽ അതിൽ എന്തെങ്കിലും കലർത്തുവാനുള്ള സാധ്യതയുണ്ട്. ഇതിനുള്ള മുൻകരുതൽ ആയിട്ടാണ് ഇത് ശീലിക്കേണ്ടത് എന്നാണ് മഞ്ജു പിള്ള പറയുന്നത്.


അതേസമയം മഞ്ജു പിള്ള മാത്രമല്ല പെൺകുട്ടികൾ ഉള്ള ഓരോ മാതാപിതാക്കളും ഇത് മകൾക്ക് പറഞ്ഞുകൊടുക്കണം എന്നാണ് പ്രേക്ഷകർ പറയുന്നത്. ദയാ സുജിത്ത് എന്നാണ് മഞ്ജുപിള്ളയുടെ മകളുടെ പേര്.

 മദ്യം, ഡ്രഗ്സ്, ലേറ്റ് നൈറ്റ് പാർട്ടി ഇതിൻറെ എല്ലാം പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം എന്നും നമുക്കിവിടെ ഇരുന്നു പറയാൻ മാത്രമേ പറ്റുകയുള്ളൂ ബാക്കിയൊക്കെ ചെയ്യേണ്ടത് അവളാണ് എന്നും മഞ്ജു പിള്ള പറയുന്നത്.

ആദ്യം മുതൽ തന്നെ ഞാൻ പറഞ്ഞു കൊടുക്കുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിനുശേഷം ആണ് താരം ഒരു ഡ്രിങ്ക് എടുത്താൽ അത് ഫിനിഷ് ചെയ്യാതെ തിരിച്ചു വയ്ക്കരുത് എന്ന് പറഞ്ഞതിനുള്ള കാര്യം ബോധിപ്പിക്കുന്നത്.

Content Highlight: Whatever drink you take at a party, don't put it back without drinking it all; Manju Pillai

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup