---
title: "ചന്ദ്രയുടെ മുഖത്തേക്ക് പൃഥ്വിരാജ് തുപ്പിയ കഥ അറിയുമോ?ഇത്തരത്തിൽ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് ചന്ദ്ര ലക്ഷ്മണ"
english_title: "Do you know the story of Prithviraj spitting on Chandra's face?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93250/do-you-know-the-story-of-prithviraj-spitting-on-chandras-face"
published_at: "2023-01-29T20:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d69174e12fe_CHANDRA_F.jpg"
keywords: []
---

# ചന്ദ്രയുടെ മുഖത്തേക്ക് പൃഥ്വിരാജ് തുപ്പിയ കഥ അറിയുമോ?ഇത്തരത്തിൽ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് ചന്ദ്ര ലക്ഷ്മണ

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മണ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഒരുകാലത്ത് താരം സജീവമായിരുന്നു. സ്റ്റോപ്പ് വയലൻസ് എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. രണ്ടുപേരുടെയും പ്രകടനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മണ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഒരുകാലത്ത് താരം സജീവമായിരുന്നു. സ്റ്റോപ്പ് വയലൻസ് എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. രണ്ടുപേരുടെയും പ്രകടനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ഈ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ചന്ദ്ര.സാത്താൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയിൽ അവതരിപ്പിച്ചത്. വായിൽ ബ്ലേഡ് വെച്ച് പാൻ ചവച്ചിട്ട് അത് എതിരാളികളുടെ മുഖത്തേക്ക് തുപ്പുക എന്നതാണ് ഈ കഥാപാത്രത്തിന്റെ പരിപാടി. അപ്പോൾ മുഖത്ത് ആയ പാൻ തുടയ്ക്കുവാൻ വേണ്ടി അവർ ശ്രമിക്കുമ്പോൾ ബ്ലേഡ് കൊണ്ട് അവരുടെ മുഖം മുറിയും. ഈ സിനിമയിൽ പൃഥ്വിരാജും ചന്ദ്രയും തമ്മിലുള്ള ഒരു റൊമാൻസ് രംഗമുണ്ട്. ഇന്ന് നമ്മൾ ടിക്ടോക്കിൽ ഒക്കെ കാണുന്നതുപോലെയുള്ള ഒരു കലിപ്പൻ കാന്താരി പ്രണയമാണ് ഇതിൽ കാണിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ഇവരുടെ മുഖത്തേക്ക് തുപ്പുന്ന സമയത്ത് അത് തുടയ്ക്കുവാൻ വേണ്ടി ഇവർ ശ്രമിക്കുമ്പോൾ പൃഥ്വിരാജ് ഇവരുടെ കൈ തടയുകയാണ്. അങ്ങനെയാണ് രണ്ടുപേരും തമ്മിലുള്ള റൊമാൻസ് വർക്കൗട്ട് ആവുന്നത്. ഈ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ രസകരമായ അനുഭവം ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് ചന്ദ്ര പറയുന്നത്. പല കാര്യങ്ങൾ പറഞ്ഞ് ചന്ദ്രയെ പൃഥ്വിരാജ് കളിയാക്കി കൊണ്ടിരിക്കുന്നു.

ഞാൻ ചിക്കൻ കഴിച്ചിട്ട് വായ കഴുകിയിട്ടില്ല, ഞാൻ ഇന്ന് പല്ലു തേച്ചിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ആയിരിക്കും പൃഥ്വിരാജ് ഇവരെ കളിയാക്കുന്നത്. പക്ഷേ സീൻ എടുത്ത സമയത്ത് വളരെ സീരിയസ് ആയി തന്നെ തുപ്പി എന്നാണ് ചന്ദ്ര പറയുന്നത്. ഇത്തരത്തിൽ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായിട്ടാണ് എങ്കിലും ഒരു ഷോട്ടിൽ മാത്രമേ ശരിക്കും തുപ്പിയിട്ടുള്ളൂ എന്നും ബാക്കിയുള്ള രംഗങ്ങളിൽ എല്ലാം മുഖത്ത് ഒരു തുണി വച്ച് തന്നിരുന്നു എന്നും അതിലേക്കു ആണ് പൃഥ്വിരാജ് തുപ്പിയത് എന്നുമാണ് ചന്ദ്ര പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93250/do-you-know-the-story-of-prithviraj-spitting-on-chandras-face)