ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ-ബോബി സഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു. ദുൽഖർ സൽമാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് സന്തോഷ് നാരായണൻ. അസ്ലം പുരയിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, സജി കൊരട്ടിയാണ് മേക്കപ്പ്, സുജിത് സുധാകരനാണ് വസ്ത്രാലങ്കാരം, ആർട്ട് സിറിൽ കുരുവിളയാണ് നിർവ്വഹിക്കുന്നത്.
Dulquer and Roshan Andrews are teaming up to make a new film