റെസ്റ്റോറന്റിൽ വിളമ്പിയത് ഉഗ്രവിഷമുള്ള നീരാളിയെ; ഭക്ഷണം കഴിക്കാൻ എത്തിയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റെസ്റ്റോറന്റിൽ വിളമ്പിയത് ഉഗ്രവിഷമുള്ള നീരാളിയെ; ഭക്ഷണം കഴിക്കാൻ എത്തിയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jan 29, 2023 02:38 PM | By Susmitha Surendran

ചൈനയിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ആൾക്ക് നൽകിയത് വിഷമുള്ള നീരാളിയെ പാചകം ചെയ്തുണ്ടാക്കിയ ഡിഷ്. ശരീരത്തിൽ നീലവളയങ്ങളുള്ള ഉഗ്രവിഷമുള്ള നീരാളിയെയാണ് പ്ലേറ്റിൽ വിളമ്പിയത്. എന്നാൽ, ഭക്ഷണം കഴിക്കാൻ എത്തിയ ആൾക്ക് സംശയം തോന്നുകയും പ്ലേറ്റിലെ ഭക്ഷണത്തിന്റെ ചിത്രം എടുത്ത് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വെയ്‌ബോയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് ഇത് ഉഗ്രവിഷമുള്ള നീരാളിയാണെന്നും ഒരിക്കലും കഴിക്കരുതെന്നും ചിത്രത്തിന് താഴെ കമൻറ് ചെയ്തത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ റെസ്റ്റോറന്റിലെത്തിയ ആൾക്കാണ് ഉഗ്രവിഷമുള്ള നീരാളിയെ വിളമ്പിയത്.

ഈ നീരാളിയുടെ ഇനം ഏതാണെന്ന് തിരിച്ചറിയാൻ തന്നെ സഹായിക്കണമെന്നും ഇത് തനിക്ക് കഴിക്കാൻ സാധിക്കുന്നതാണെങ്കിൽ അറിയിക്കണമെന്നും അല്പം ഉൽക്കണ്ഠയോടെയാണ് നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നത് എന്നും ആയിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇയാൾ കുറിച്ചത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഒരു ഫുഡ് ബ്ലോഗർ ആണ് അദ്ദേഹത്തിന് കൃത്യമായ മറുപടി നൽകിയത്. താങ്കളുടെ പ്ലേറ്റിൽ ഇരിക്കുന്നത് നീല വളയങ്ങൾ ഉള്ള ഉഗ്രവിഷമുള്ള നീരാളിയാണെന്നും ആവിയിൽ വേവിച്ചത് കൊണ്ട് അതിന്റെ വിഷാംശം ഇല്ലാതാകുന്നില്ലെന്നും അത് ഒരിക്കലും ഭക്ഷിക്കരുതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതിനുമുമ്പും സാധാരണ നീരാളികൾക്കിടയിൽ ഇത്തരത്തിലുള്ള നീരാളികൾ അബദ്ധത്തിൽ പെട്ടുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പോസ്റ്റ് വൈറൽ ആയതോടെ നിരവധി ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിയ ആൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ചോദ്യവുമായി എത്തി.

ഒടുവിൽ അയാൾ തന്നെ അതിനു മറുപടിയും നൽകി, ബ്ലോഗറുടെ പോസ്റ്റ് കൃത്യസമയത്ത് ശ്രദ്ധയിൽപെട്ടതിനാൽ താനാ ഭക്ഷണം കഴിച്ചില്ലെന്നും റെസ്റ്റോറൻറ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ ആ ഭക്ഷണം അവിടെ നിന്നും നീക്കം ചെയ്തു എന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പായ ഓഷ്യൻ കൺസർവൻസിയുടെ അഭിപ്രായത്തിൽ, നീല വളയങ്ങളുള്ള നീരാളികൾ നിരുപദ്രവകാരിയായി കാണപ്പെടുമെങ്കിലും മനുഷ്യനെ എളുപ്പത്തിൽ കൊല്ലാൻ ഇവയ്ക്ക് കഴിയും. പസഫിക് സമുദ്രത്തിൽ നിന്നുള്ള ഈ നീരാളികൾ സാധാരണയായി ഷെല്ലുകളിലോ സമുദ്ര അവശിഷ്ടങ്ങളിലോ വിള്ളലുകളിലോ ഒക്കെയാണ് ഒളിക്കുന്നത്.

ഭീഷണി നേരിടുമ്പോൾ ആണ് വേട്ടക്കാർക്ക് മുന്നറിയിപ്പ് നൽകാൻ നീല വളയങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുത്തുന്നത്. ഇതിൽ വീര്യമുള്ള വിഷം അടങ്ങിയിട്ടുണ്ട്, ഏതാനും മിനിറ്റുകൾക്കുള്ളിൽ നിരവധി മനുഷ്യരെ കൊല്ലാൻ മാത്രം ശേഷി ഈ വിഷയത്തിലുണ്ട്. സമുദ്രത്തിന്റെ ആഴത്തിലുള്ള ഏറ്റവും അപകടകാരിയായ സമുദ്രജീവികളിൽ ഒന്നായാണ് ഈ നീരാളികൾ അറിയപ്പെടുന്നത്.

The restaurant served highly poisonous octopus; The person who came to eat escaped with his head

Next TV

Related Stories
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories










News Roundup