---
title: "ബ്ലൗസ് ഇല്ലാതെ ഫോട്ടോഷൂട്ട് നടത്തി, വൈറലായി ചിത്രങ്ങള്‍ "
english_title: "Photoshoot without blouse, pictures went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9318/photoshoot-without-blouse-pictures-went-viral"
published_at: "2021-11-07T11:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618771284200d_MALAVIKA.jpg"
keywords: []
---

# ബ്ലൗസ് ഇല്ലാതെ ഫോട്ടോഷൂട്ട് നടത്തി, വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. മലയാള സിനിമകളിലൂടെ ആണ് താരം അരങ്ങേറിയത്. ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. മലയാള സിനിമകളിലൂടെ ആണ് താരം അരങ്ങേറിയത്. ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് ആസിഫ് അലിയുടെ നായികയായി നിർണായകം എന്ന ചിത്രത്തിലും താരം എത്തി. എന്നാൽ ഈ രണ്ട് ചിത്രങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് താരത്തിന് മലയാളത്തിൽ നിന്നും മികച്ച ഓഫറുകൾ ഒന്നുംതന്നെ ലഭിച്ചില്ല.

അന്യഭാഷകളിൽ ആയിരുന്നു താരം കൂടുതൽ തിളങ്ങിയത്. നിരവധി തെലുങ്കു സിനിമകളിൽ നിന്നും താരത്തിന് ഓഫറുകൾ വന്നു. ഈ ചിത്രത്തിലെ പ്രകടനം എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അങ്ങനെ താരം തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി. പിന്നീട് വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലും താരം നായികയായി എത്തി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ താരം ഫോട്ടോഷൂട്ട് നടത്താറുണ്ട്. അതീവ ഗ്ലാമറസ് ആയിട്ടാണ് ഈ ചിത്രങ്ങളിലെല്ലാം തന്നെ താരം പ്രത്യക്ഷപ്പെടാറുള്ളത്.

ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ താരം നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ചുവന്ന പട്ടു സാരിയിൽ എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇതിൽ എന്താണ് പ്രത്യേകത എന്നല്ലേ? ബ്ലൗസ് ഇല്ലാതെ ആണ് താരം സാരി ഉടുത്തത് . ഇത് പുതിയ ട്രെൻഡ് ആണോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9318/photoshoot-without-blouse-pictures-went-viral)