---
title: "സാഹസിക വീഡിയോ പങ്കുവച്ച് താരം ശ്രുതി രജനീകാന്ത്;വീഡിയോ വൈറൽ"
english_title: "Actor Shruti Rajinikanth shared an adventurous video; the video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93132/actor-shruti-rajinikanth-shared-an-adventurous-video-the-video-went-viral"
published_at: "2023-01-29T10:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d6004aa86ed_sruthi_rajinikath.jpg"
keywords: []
---

# സാഹസിക വീഡിയോ പങ്കുവച്ച് താരം ശ്രുതി രജനീകാന്ത്;വീഡിയോ വൈറൽ

> **Lead Summary:** സിനിമാ - സീരിയൽ രംഗത്ത് സജീവമായ ശ്രുതി രജനീകാന്തിന് ഇപ്പോൾ വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിച്ചു . തനി നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രമല്ല, മോഡലിംഗ്, നൃത്തം, എവിയേഷൻ, ജേണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചയാൾ കൂടിയാണ് ശ്രുതി രഞ്ജിനികാന്ത് . ഇൻസ്റ്റഗ്രാമിലൂടെയും തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയും വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്.

## Article Content

സിനിമാ - സീരിയൽ രംഗത്ത് സജീവമായ ശ്രുതി രജനീകാന്തിന് ഇപ്പോൾ വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിച്ചു . തനി നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രമല്ല, മോഡലിംഗ്, നൃത്തം, എവിയേഷൻ, ജേണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചയാൾ കൂടിയാണ് ശ്രുതി രഞ്ജിനികാന്ത് . ഇൻസ്റ്റഗ്രാമിലൂടെയും തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയും വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്.

താൻ നടത്തിയ സാഹസിക യാത്രയാണ് ശ്രുതി പുതിയതായി പങ്കുവെക്കുന്നത്. സിപ് ലൈനിലൂടെ സഹസികമായി പോകുന്നതാണ് താരം പങ്കുവെക്കുന്നത്. 'ജീവിതം വളരെ സാഹസികത നിറഞ്ഞതാണ്. അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്', എന്നാണ് വീഡിയോയ്ക്ക് ശ്രുതി നൽകുന്ന ക്യാപ്‌ഷൻ. നേരത്തെ താരത്തിന്റെ മണാലി യാത്ര പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മോഡലിം​ഗിലൂടെയാണ് ശ്രുതിയുടെ തുടക്കം.

FOR VIDEO: [https://www.instagram.com/reel/Cn3YZ0qgu_a/?utm_source=ig_embed&ig_rid=40c36e97-a32f-4c1b-92b8-42c57d3a0c0f](https://www.instagram.com/reel/Cn3YZ0qgu_a/?utm_source=ig_embed&ig_rid=40c36e97-a32f-4c1b-92b8-42c57d3a0c0f)

പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ പ്രതികരിച്ചിട്ടും ഉണ്ട്. അനൂപ് മേനോൻ ചിത്രം 'പത്മ'യിൽ ശ്രുതി അഭിനയിച്ചിട്ടുമുണ്ട്. കൂടാതെ ഏതാനും സിനിമകൾ കൂടി ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അച്ഛന്റെ പേര് രജനികാന്ത് എന്നായതിൽ ഒട്ടേറെ പേരുടെ ചോദ്യത്തിന് മറുപടി നൽകേണ്ടി വന്നിട്ടുണ്ടെന്നും ശ്രുതി നേരത്തെ പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93132/actor-shruti-rajinikanth-shared-an-adventurous-video-the-video-went-viral)