---
title: "ഐ ലവ് യു മോളെ, ഉമ്മ ഉമ്മ ഉമ്മ – നടി നമിത പ്രമോദിന് വന്ന ഒരു മെസ്സേജ് ഇങ്ങനെ; അയച്ച ആളെ കണ്ട് ഞെട്ടി താരം"
english_title: "I love you Molly, Umm Umm Umm – a message received by actress Namitha Pramod is as follows; The actor was shocked to see the person who sent him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93125/i-love-you-molly-umm-umm-umm-a-message-received-by-actress-namitha-pramod-is-as-follows-the-actor-was-shocked-to-see-the-person-who-sent-him"
published_at: "2023-01-29T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5f9a8cc2cd_namitha_1.jpg"
keywords: []
---

# ഐ ലവ് യു മോളെ, ഉമ്മ ഉമ്മ ഉമ്മ – നടി നമിത പ്രമോദിന് വന്ന ഒരു മെസ്സേജ് ഇങ്ങനെ; അയച്ച ആളെ കണ്ട് ഞെട്ടി താരം

> **Lead Summary:** ട്രാഫിക് സിനിമയിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന താരം ആണ് നമിത പ്രമോദ്. പിന്നീട് നിരവധി സിനിമകളിൽ താരം നായികയായി അഭിനയിച്ചു. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് നമിത പ്രമോദ്. അതേസമയം ഇപ്പോൾ ഒരു നടി മാത്രമല്ല ഒരു സംരംഭക കൂടിയാണ് താരം. അടുത്തിടെയായിരുന്നു താരം എറണാകുളത്ത് ഒരു കഫെ തുടങ്ങിയത്.

## Article Content

ട്രാഫിക് സിനിമയിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന താരം ആണ് നമിത പ്രമോദ്. പിന്നീട് നിരവധി സിനിമകളിൽ താരം നായികയായി അഭിനയിച്ചു. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് നമിത പ്രമോദ്. അതേസമയം ഇപ്പോൾ ഒരു നടി മാത്രമല്ല ഒരു സംരംഭക കൂടിയാണ് താരം. അടുത്തിടെയായിരുന്നു താരം എറണാകുളത്ത് ഒരു കഫെ തുടങ്ങിയത്.

നിരവധി താരങ്ങളായിരുന്നു ഇതിൻറെ ഉദ്ഘാടനത്തിന് പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ആളുകൾ തനിക്ക് ഇൻസ്റ്റാഗ്രാമിലും മറ്റുമായി മെസ്സേജ് അയക്കാറുണ്ടെന്നും. ഇതിനുശേഷം തനിക്ക് വന്ന രസകരമായ ഒരു മെസ്സേജും താരം പങ്കുവെച്ചു. ഒരു വ്യക്തി തനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു എന്നാണ് നമിത പ്രമോദ് പറയുന്നത്. ഐ ലവ് യു മോളു, ഉമ്മ ഉമ്മ ഉമ്മ എന്നായിരുന്നു ഈ വ്യക്തി ആഴ്ച മെസ്സേജ്.

ഇത് കൂടാതെ നടിയുടെ ഫോട്ടോയുടെ താഴെ വന്ന് എല്ലാം ഇയാൾ കമൻറ് ചെയ്യുമായിരുന്നു. യു ആർ മൈ ഡ്രീം ഗേൾ, മൈ സോൾ ഉമ്മ ഉമ്മ ഉമ്മ എന്നൊക്കെയാണ് ഇയാൾ കമൻറ് ചെയ്തിരിക്കുന്നത് . ഒരിക്കൽ താരം ഇയാളുടെ പ്രൊഫൈൽ കയറി നോക്കി. ശരിക്കും ഞെട്ടി പോയി . താരം മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകരും ഇപ്പോൾ ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് . 50 വയസ്സുള്ള ഒരു അമ്മാവൻ ആണ് താരത്തിന് ഈ മെസ്സേജുകൾ എല്ലാം അയച്ചിരിക്കുന്നത്.

ഇയാളുടെ പ്രൊഫൈലിൽ ഇയാളുടെ കൊച്ചുമക്കൾ വരെ ഉണ്ട് എന്നാണ് താരം പറയുന്നത്. ഇതുപോലെയുള്ള അമ്മാവന്മാർ ആണ് പെൺകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ സ്വൈര്യം നൽകാത്തത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. ആദ്യകാലത്ത് ഫേസ്ബുക്കിൽ മാത്രമായിരുന്നു ഇതുപോലെയുള്ള ആളുകളുടെ ഉപദ്രവം എന്നും എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാം ഒരു അമ്മാവൻ കോട്ടയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93125/i-love-you-molly-umm-umm-umm-a-message-received-by-actress-namitha-pramod-is-as-follows-the-actor-was-shocked-to-see-the-person-who-sent-him)