മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാന്തിവിള ദിനേശ്. ഇതുവരെ ഒരു സിനിമ മാത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ബംഗ്ലാവിൽ ഔദാ എന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മഴവിൽ മനോരമ എന്ന ചാനൽ എടുത്തത് കൊണ്ട് മാത്രം ടിവിയിൽ ഇടയ്ക്കിടെ വരുന്ന ഒരു സിനിമയാണ് ഇത്. ലാലാണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഇറങ്ങിയ സമയത്ത് ഒരു ഫ്ലോപ്പ് സിനിമ ആയിരുന്നു ഇത് എങ്കിലും മഴവിൽ മനോരമ ചാനലിൽ പ്രേക്ഷകർ കണ്ടുകണ്ട് ഈ സിനിമയെ അവസാനം ഇഷ്ടപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം.ഒരു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും മലയാള സിനിമയിലെ കഥകൾ എല്ലാം അറിയുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. സൂപ്പർതാരങ്ങളെ മുഖം നോക്കാതെ വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് വലിയ രീതിയിലുള്ള ആരാധക പിന്തുണയാണ് ഉള്ളത്.
ഇതുവരെ ഇദ്ദേഹത്തിന്റെ വിമർശനങ്ങളും അധിക്ഷേപങ്ങളും കേട്ടിട്ടുള്ള താരങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിനെതിരെ മാനനഷ്ട ഹർജി ഫയൽ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ എന്തൊക്കെയോ കാര്യങ്ങൾ ഇല്ലാതെയില്ല എന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ഇപ്പോൾ മാളികപ്പുറം എന്ന സിനിമയെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയെ കുറിച്ച് അത്യാവശ്യം നല്ല അഭിപ്രായം തന്നെയാണ് ഇദ്ദേഹം പറയുന്നത്
പക്ഷെ സിനിമ കാണുവാൻ വന്ന ഓഡിയൻസിനെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആണ് ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സിനിമ കാണാൻ വന്ന ഒരു വൃദ്ധയായ സ്ത്രീയെ ആണ് ഇദ്ദേഹം അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നത്. ഇവരെ എന്തുകൊണ്ടാണ് ഇതുവരെ മരിക്കാത്തത് എന്ന് പോലും ഇദ്ദേഹം ചോദിക്കുന്നത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിശ്വാസി സമൂഹത്തിനിടയിൽ നിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.സിനിമ കാണുവാൻ പോയപ്പോൾ ഒരു വൃദ്ധയായ സ്ത്രീ സിനിമ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ സ്വാമിയേ ശരണമയ്യപ്പാ, സ്വാമിയെ ശരണമയ്യപ്പ എന്ന് വിളിച്ചുകൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ സിനിമ തീയറ്ററിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നുമില്ലാത്ത പ്രശ്നമാണ് ഇദ്ദേഹത്തിന് ഉള്ളത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത് . ഇദ്ദേഹം പലതവണ അവരെ നോക്കി എങ്കിലും അവർ ശരണം വിളി നിർത്തുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. അവരുടെ മകൻ പലതവണ അവരെ വിലക്കാൻ നോക്കിയിട്ടും അവർ ശരണം വിളി തുടർന്നു എന്ന് മാത്രമല്ല അവരുടെ ചെറിയ കൊച്ചുമകളെ കൊണ്ട് ശരണം വിളിപ്പിക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇതുപോലെയുള്ള ആളുകളെ എന്തുകൊണ്ടാണ് ദൈവം മുകളിലോട്ട് വിളിക്കാത്തത് എന്നൊക്കെ ഇദ്ദേഹം അധിക്ഷേപിക്കുന്ന തരത്തിൽ ചോദിക്കുന്നു.
Content Highlight: Shanthivila Dinesh insulted an old woman who came to watch Malikappuram movie; Audience with response

































