ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോർന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയിൽ പകർത്തിയെടുത്തിരിക്കുന്നു.
ബാനർ - മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം - വി കെ കൃഷ്ണകുമാർ , സംവിധാനം - സജി കെ പിള്ള , ഛായാഗ്രഹണം - രതീഷ് മംഗലത്ത്, എഡിറ്റിംഗ് - വിമൽകുമാർ , ഗാനരചന - മഠം കാർത്തികേയൻ നമ്പൂതിരി, സംഗീതം, ആലാപനം - കിളിമാനൂർ രാമവർമ്മ, കല- വിനീഷ് കണ്ണൻ, ഡിസൈൻസ് - സജീവ് വ്യാസ, കീബോർഡ് പ്രോഗ്രാമിംഗ് & സൗണ്ട് മിക്സിംഗ് - രാജീവ് ശിവ, ചമയം - അനിൽ ഭാസ്ക്കർ, കളറിംഗ് ( ഡി ഐ) - പ്രദീപ്, സ്റ്റുഡിയോ - നിസാര, പി ആർ ഓ - അജയ് തുണ്ടത്തിൽ .
The music album Priyanoral is getting ready for release