---
title: "അമ്മയുടെ മാല വിറ്റിട്ടാണ് കേസ് നടത്തിയത്; ആദ്യത്തെ വിവാഹമോചനത്തെ കുറിച്ചുള്ള കഥ പറഞ്ഞു നടി "
english_title: "The case was filed by selling her mother's necklace, the actress told the story of her first divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93087/the-case-was-filed-by-selling-her-mothers-necklace-the-actress-told-the-story-of-her-first-divorce"
published_at: "2023-01-28T23:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d55e0736068_manju.jpg"
keywords: []
---

# അമ്മയുടെ മാല വിറ്റിട്ടാണ് കേസ് നടത്തിയത്; ആദ്യത്തെ വിവാഹമോചനത്തെ കുറിച്ചുള്ള കഥ പറഞ്ഞു നടി 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. നടൻ മുകുന്ദൻ മേനോൻ ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. സീരിയൽ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. പക്ഷേ ഈ വിഭാഗം അധികകാലം നീണ്ടു നിന്നില്ല. ഇവർ വേർപിരിയുകയായിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. നടൻ മുകുന്ദൻ മേനോൻ ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. സീരിയൽ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. പക്ഷേ ഈ വിഭാഗം അധികകാലം നീണ്ടു നിന്നില്ല. ഇവർ വേർപിരിയുകയായിരുന്നു.

പിന്നീട് മഞ്ജു പിള്ള ചായാഗ്രഹകൻ സുജിത്ത് വാസുദേവിനെ വിവാഹം ചെയ്യുകയായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

> ഇപ്പോൾ മിർച്ചി മലയാളം ചാനലിന് താരം നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ താരം പറയുന്നത്. “ഡിവോഴ്സ് ആയ സമയത്ത് കേസ് നടത്തുവാൻ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ മാല വിറ്റിട്ടാണ് കേസ് എല്ലാം നടത്തിയത്. വിഷമം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാരണം അതിനുശേഷം അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഞാൻ അമ്മയ്ക്ക് വാങ്ങി കൊടുത്തു.

ഒരു ദിവസം അമ്മ തനിക്ക് പവിഴത്തിന്റെ മാല ഇടുവാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. പവിഴത്തിന്റെ മാല മാത്രമല്ല തുളസിമാലയും ലളിതാമയുടെ വീട്ടിൽ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാളിയും എല്ലാം അമ്മയ്ക്ക് ഞാൻ വാങ്ങി നൽകിയിട്ടുണ്ട്. ഞാൻ അതിൻറെ കണക്ക് പറഞ്ഞതല്ല കേട്ടോ. ഞാൻ അതിനുശേഷം എവിടെ എത്തി എന്ന് പറഞ്ഞതാണ്” – മഞ്ജു പിള്ള പറയുന്നു.

ഇപ്പോൾ സീരിയൽ മേഖലയിലും വളരെ സജീവമാണ് താരം. തട്ടീം മുട്ടീം എന്ന പരമ്പരയിൽ താരം കഴിഞ്ഞ കുറെ വർഷങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ ഇപ്പോൾ സിനിമ മേഖലയിലും താരം വളരെ സജീവമാണ്. ടീച്ചർ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കെ ആർ ഗൗരിയമ്മ എന്ന വ്യക്തിയുമായി രൂപസാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93087/the-case-was-filed-by-selling-her-mothers-necklace-the-actress-told-the-story-of-her-first-divorce)