---
title: "പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടൻ ആശുപത്രിയില്‍ "
english_title: "Heart attack while participating in padayatra; The actor is in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93071/heart-attack-while-participating-in-padayatra-the-actor-is-in-hospital"
published_at: "2023-01-28T21:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5492fdbb37_actor.jpg"
keywords: []
---

# പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം; നടൻ ആശുപത്രിയില്‍ 

> **Lead Summary:** **ടി.**ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ നടനു ഹൃദയാഘാതം. തെലുങ്ക് താരം നന്ദമൂരി താരകരത്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ടി.**ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ നടനു ഹൃദയാഘാതം. തെലുങ്ക് താരം നന്ദമൂരി താരകരത്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന്‍ കൂടിയാണ് താരക രത്ന. നടന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് നന്ദമൂരി ബാലകൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായും വാല്‍വുകള്‍ക്ക് ബ്ലോക്ക് ഉള്ളതായും ബാലകൃഷ്ണ അറിയിച്ചു. താരകരത്ന നിലവില്‍ ഐ.സി.യുവിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93071/heart-attack-while-participating-in-padayatra-the-actor-is-in-hospital)