---
title: "ശിവന് വേണ്ടി ബാലേട്ടനോട് ശബ്ദമുയര്‍ത്തി അഞ്ജലി; ആടിയുലഞ്ഞ് സാന്ത്വനം വീട് "
english_title: "Anjali voices ballet for Shiva"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9303/anjali-voices-ballet-for-shiva"
published_at: "2021-11-07T09:50:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618754391e537_anjali.jpg"
keywords: []
---

# ശിവന് വേണ്ടി ബാലേട്ടനോട് ശബ്ദമുയര്‍ത്തി അഞ്ജലി; ആടിയുലഞ്ഞ് സാന്ത്വനം വീട് 

> **Lead Summary:** തമ്പിയില്‍ നിന്നും അപ്പു സത്യങ്ങള്‍ എല്ലാം അറിഞ്ഞിരിക്കുകയാണ്. ഇതോടെ സാന്ത്വനം വീട് ആകെ ആടിയുലയുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. തമ്പി തന്നെ കാണാന്‍ സാന്ത്വനം വീട്ടില്‍ വരാതെ ജലപാനം കഴിക്കില്ലെന്ന ശപഥം എടുത്തിരിക്കുകയാണ്. ബാലനും ദേഷ്യത്തിലാണ്.

## Article Content

തമ്പിയില്‍ നിന്നും അപ്പു സത്യങ്ങള്‍ എല്ലാം അറിഞ്ഞിരിക്കുകയാണ്. ഇതോടെ സാന്ത്വനം വീട് ആകെ ആടിയുലയുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. തമ്പി തന്നെ കാണാന്‍ സാന്ത്വനം വീട്ടില്‍ വരാതെ ജലപാനം കഴിക്കില്ലെന്ന ശപഥം എടുത്തിരിക്കുകയാണ്. ബാലനും ദേഷ്യത്തിലാണ്.

ഇതോടെ അഞ്ജുവിന്റെ വീട്ടില്‍ നിന്നും സന്തോഷത്തോടെ തിരിച്ചവരുന്ന ശിവനേയും അഞ്ജുവിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ തന്നെയാണെന്നാണ് വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അച്ഛനെ കാണാനായി അപ്പു എത്തിയിരുന്നു. എന്നാല്‍ തന്റെ ദേഷ്യം മാറില്ലെന്നും കാരണം ശിവന്‍ തന്നെ വീട്ടില്‍ കയറി വന്ന് തല്ലിയതാണെന്നും തമ്പി അപ്പവിനെ അറിയിക്കുകയായിരുന്നു. ശിവന്‍ തന്റെ അച്ഛനെ തല്ലിയെന്ന് അറിഞ്ഞതോടെ അപ്പു ആകെ ഉലഞ്ഞിരിക്കുകയാണ്.

പിന്നാലെ തമ്പി തന്നെ തന്റെ വീട്ടില്‍ വന്ന് കാണാതെ താന്‍ ഇനി ഒന്നും കഴിക്കില്ലെന്നും മരുന്നു പോലും കഴിക്കില്ലെന്ന് ശപഥം എടുത്താണ് അപ്പു അവിടെ നിന്നും ഇറങ്ങുന്നത്. 

എന്നാല്‍ ഇതേസമയം തന്റെ വീട് തിരികെ നേടാന്‍ തന്റെ അച്ഛനെ ആരുമറിയാതെ സഹായിച്ചത് ശിവന്‍ ആണെന്നറിഞ്ഞ സന്തോഷത്തിലാണ് അഞ്ജു. സാവിത്രിയും ശങ്കരനും മരുമകനോടുള്ള ബഹുമാനവും സ്‌നേഹവുമെല്ലാം അറിയിക്കാന്‍ പാടുപെടുകയാണ്.

മനോഹരമായ നിമിഷങ്ങളിലൂടെയാണ് ആരാധകരുടെ പ്രിയപ്പെട്ട ശിവാഞ്ജലി കടന്നു പോകുന്നത്. ഇരുവരും പരസ്പരം മനസ് തുറന്ന് സംസാരിക്കുകയും ഒരുമിച്ച് സെല്‍ഫികളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സന്തോഷത്തിന് അധികനാള്‍ ആയുസുണ്ടാകില്ലെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

വീട്ടിലെത്തുന്ന ശിവനേയും അഞ്ജുവിനേയും കാത്തു നില്‍ക്കുന്നത് പൊട്ടിത്തെറികളാണെന്ന് വ്യക്തമാവുകയാണ്. വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോള്‍ തന്നെ ബാലന്‍ ദേഷ്യത്തോടെ ഇറങ്ങി വരുന്നതും ശിവനെ തല്ലാനായി കഴുത്തിന് കുത്തിന് പിടിക്കുന്നതാണ് കാണുന്നത്.

നാളിതുവരെ അനിയന്മാരോട് അച്ഛനെന്ന പോലെ മാത്രം സ്‌നേഹത്തോടെ പെരുമാറിയിരുന്ന ബാലന്‍ ആകെ ദേഷ്യത്തിലാണ്. അഞ്ജുവിന്റെ സ്വര്‍ണം എടുത്ത സംഭവത്തില്‍ ശിവനോട് ക്ഷമിച്ചുവെങ്കിലും ബാലന്റെ ഉള്ളിലെ ദേഷ്യം വിട്ടുമാറിയിരുന്നില്ല. എല്ലാം കൂടെ പുറത്തേക്ക് വരികയാണെന്നാണ് മനസിലാകുന്നത്. 

ഇതേസമയം തന്നെ അപ്പുവും തന്റെ മനസിലുള്ള ദേഷ്യം ശിവനോട് വ്യക്തമാക്കുകയാണ്. അഞ്ജു നിന്റെ ഭാര്യയാണ്. നിന്റെ ഭാര്യയുടെ അച്ഛനോട് എന്റെ ഡാഡി ചെയ്തത് ക്രൂരത തന്നെയാണ്. ഇവളെ മാത്രമേ നീ അപ്പോള്‍ ഓര്‍ത്തുള്ളൂ. എന്നേയും ഹരിയേയും ഞങ്ങളുടെ കുഞ്ഞിനേയും നീ ഓര്‍ത്തില്ലെന്നാണ് അപ്പു ശിവനോട് പറയുന്നത്.

എന്നാല്‍ അപ്പുവേടത്തിയോടും ബാലേട്ടനോടും തിരിച്ച് ഒരു വാക്കു പോലും പറയാനാകാതെ നില്‍ക്കുകയാണ് ശിവന്‍. ഈ അവസരത്തില്‍ ശിവന്റെ ശബ്ദമായി അഞ്ജു മാറുകയാണെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. പൊതുവെ ബാലട്ടനോെേടാ ദേവിയേടത്തിയോടോ ശബ്ദമുയര്‍ത്തി സംസാരിക്കാത്ത അഞ്ജു ശിവന് വേണ്ടി ബാലേട്ടനോട് ശബ്ദമുയര്‍ത്തുകയാണ്.

എവിടെയാണ് തന്റെ ഭര്‍ത്താവിന്റെ ഭാഗത്ത് തെറ്റ് എന്നാണ് അഞ്ജു ബാലേട്ടനോട് ചോദിക്കുന്നത്. ഇന്ന് എന്റെ അച്ഛനും അമ്മയും സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ നില്‍ക്കുന്ന ശിവേട്ടന്‍ തന്നെയാണെന്ന് അഞ്ജു ബാലേട്ടനോട് പറയുകയാണ്. അഞ്ജുവിന്റെ ഈ ഭാവമാറ്റം ബാലനേയും ദേവിയേയുമൊക്കെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതോടെ സാന്ത്വനം വീടാകെ ആടിയുലയുമെന്നുറപ്പായിരിക്കുകയാണ്. ശിവനും അഞ്ജുവും ഒറ്റപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

എങ്ങനെയായിരിക്കും ഈ പ്രശ്‌നത്തില്‍ നിന്നും സാന്ത്വനം വീട് കരകയറുക എന്നത് കണ്ടറിയേണ്ടതാണ്. ശിവനും അഞ്ജുവും ഹരിയും അപ്പുവും രണ്ട് ചേരിയായി മാറുമോ, അങ്ങനെ വന്നാല്‍ ദേവിയും ബാലനും എങ്ങനെയായിരിക്കും അവരെ ഒരുമിപ്പിക്കുക, തമ്പി അപ്പുവിനെ കാണാന്‍ എത്തുമോ, ശിവനും അഞ്ജുവും ഒറ്റപ്പെടുമോ എന്നൊക്കെ ഒരുപാട് ചോദ്യങ്ങള്‍ ആരാധകരുടെ മനസിലുണ്ട്. എല്ലാത്തിനും പിന്നില്‍ ജയന്തിയുടെ ചെയ്തികളാണെന്ന് അറിയുന്ന സാഹചര്യമുണ്ടായാല്‍ സാവിത്രി എങ്ങനെയാകും ജയന്തിയോട് പെരുമാറുക എന്നതും കണ്ടറിയേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9303/anjali-voices-ballet-for-shiva)