---
title: "ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോയാല്‍ ദൈവത്തിന് അസ്വസ്ഥതയുണ്ടാവില്ല; ഐശ്വര്യ രാജേഷ്"
english_title: "Now Aishwarya's words are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93027/now-aishwaryas-words-are-getting-attention"
published_at: "2023-01-28T17:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d508019d4e7_aiswarya_rajesh.jpg"
keywords: []
---

# ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോയാല്‍ ദൈവത്തിന് അസ്വസ്ഥതയുണ്ടാവില്ല; ഐശ്വര്യ രാജേഷ്

> **Lead Summary:** നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ ഐശ്വര്യ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. ആര്‍ത്തവും ഉള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്നും അത് മനുഷ്യന്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണെന്ന് നടി പറയുന്നു.

## Article Content

നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ ഐശ്വര്യ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. ആര്‍ത്തവും ഉള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്നും അത് മനുഷ്യന്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണെന്ന് നടി പറയുന്നു.

തന്റെ പുതിയ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആയിരുന്നു ഇതേക്കുറിച്ച് ഐശ്വര്യ സംസാരിച്ചത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ഐശ്വര്യ രാജേഷാണ് അഭിനയിക്കുന്നത്.

ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതും ക്ഷേത്രങ്ങളിലെ പ്രവേശനം നിഷേധിക്കുന്നത് സമ്മാനമായി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിലെ വിവേചനങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ക്കായിരുന്നു ഐശ്വര്യ മറുപടി പറഞ്ഞത്. സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാന്‍ ഉള്ളതല്ലെന്നും നടി പറഞ്ഞു.

സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല, അവരുടെ കഴിവുകള്‍ പ്രകടമാക്കാനുള്ളതാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

എന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ പുരുഷ വ്യത്യാസം ഇല്ല. ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡം വെച്ചിട്ടില്ല.

ഇതൊക്കെ മനുഷ്യര്‍ ഉണ്ടാക്കിയതാണ്. ശബരിമലയില്‍ മാത്രമല്ല ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ വെച്ചിട്ടില്ല . മനുഷ്യര്‍ ഉണ്ടാക്കിയ വേര്‍തിരിവുമായി ദൈവത്തിന് ഒരു ബന്ധവുമില്ലെന്നും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93027/now-aishwaryas-words-are-getting-attention)