---
title: "റോബിന്‍ കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്, അവന്‍ വാരാന്ത്യത്തില്‍ ഇവിടേക്ക് വരും; നിമിഷ പിഎസ്"
english_title: "Now Nimisha is answering interesting questions from fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/92997/now-nimisha-is-answering-interesting-questions-from-fans"
published_at: "2023-01-28T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4eed0616f0_nimisha_and_robin.jpg"
keywords: []
---

# റോബിന്‍ കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്, അവന്‍ വാരാന്ത്യത്തില്‍ ഇവിടേക്ക് വരും; നിമിഷ പിഎസ്

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് നിമിഷ പിഎസ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ താരം ദുബായിലാണ്. ദുബായില്‍ നിന്നുമുള്ള തന്റെ വിശേഷങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്, തന്റെ കാമുകനെക്കുറിച്ചും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ. 

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് നിമിഷ പിഎസ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ താരം ദുബായിലാണ്. ദുബായില്‍ നിന്നുമുള്ള തന്റെ വിശേഷങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്, തന്റെ കാമുകനെക്കുറിച്ചും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ. 

ടാറ്റുക്കാരനെ കല്യാണം കഴിക്കുമോ? എന്നായിരുന്നു ഒരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. എനിക്കറിയില്ല, ചിലപ്പോള്‍. ഇന്നാളൊരു ദിവസം ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍ അവന്‍ പറഞ്ഞത് എനിക്ക് നിനക്കൊപ്പം കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ നല്ല കുട്ടികള്‍ക്ക് ജന്മം നല്‍കിയേക്കാം എന്നാണ് നിമിഷ പറയുന്നത്.

പക്ഷെ ഇത് വളരെ നേരത്തെയാണ്. നടന്നാല്‍ നല്ലത്. എനിക്ക് അവനേയും അവന് എന്നേയും ഇഷ്ടമാണ്. പക്ഷെ ഈ ചോദ്യം വളരെ നേരത്തെയാണ്. ചിലപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ ഇതിന് ഉത്തരം പറഞ്ഞേക്കാമെന്നും നിമിഷ പറയുന്നുണ്ട്. അതേസമയം, എന്റെ മുന്‍ അനുഭവങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചത്, പെട്ടെന്ന് പ്രണയത്തിലാകരുതെന്നാണെന്നും നിമിഷ പറയുന്നുണ്ട്.

ഇപ്പോള്‍ ലിവിംഗ് ടുഗദറാണോ? എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ഇല്ല. ഞാന്‍ എന്റെ സ്റ്റുഡിയോയിലും അവന്‍ അവന്റെ വില്ലയിലുമാണ് താമസിക്കുന്നത്. അവന്‍ വാരാന്ത്യത്തില്‍ ഇവിടേക്ക് വരും. ഞാന്‍ അവന്റെ വീട്ടിലേക്ക് പോയിട്ടില്ല. അതില്‍ അവന് പരാതിയുണ്ട്.

പക്ഷെ അവന് വരാന്‍ കാറുണ്ട്. എന്റെ പക്കല്‍ കാറില്ലെന്നാണ് നിമിഷ പറയുന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്നത് എന്തിനാണ്? എന്നായിരുന്നു മറ്റൊരു ആരാധകന്‍ നിമിഷയോട് ചോദിച്ചത്. സന്തുലിതമായൊരു ജീവിതത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഷോയില്‍ വച്ചാണ് ഞാനിത് തിരിച്ചറിയുന്നതെന്നും താരം പറയുന്നു.

42-ാമത്തെ ദിവസമോ മറ്റോ ആയിരുന്നു. എല്ലാവരും അവരുടെ കാമുകിയേയോ പങ്കാളിയേയോ മറ്റോ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് കരയുകയായിരുന്നു. ഞാന്‍ കരഞ്ഞത് എന്റെ പട്ടികളെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ്. അപ്പോഴാണ് മിസ് ചെയ്യാന്‍ പോലും എനിക്കൊരു ശക്തമായ റിലേഷന്‍ഷിപ്പില്ലല്ലോ എന്ന് ഞാന്‍ തിരിച്ചറിയുന്നത്.

എന്റെ ജീവിതത്തിന്റെ ആ വശം ഞാന്‍ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ എന്റെ പ്രയോരിറ്റി ബാലന്‍ഡ്‌സ് ആയൊരു ജീവിതമുണ്ടാക്കുക എന്നതാണെന്നാണ് നിമിഷ പറയുന്നത്. ഇപ്പോഴും സിഗരറ്റ് വലിക്കാറുണ്ടോ അതോ നിര്‍ത്തിയോയെന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴും നിര്‍ത്തിയിട്ടില്ല.

ദിവസവും ഒരെണ്ണം വീതം വലിക്കുമെന്നും നിമിഷ പറയുന്നുണ്ട്. രാവിലെയാണ് വലിക്കുന്നത്. പക്ഷെ എന്റെ രീതിയൊന്ന് മാറ്റിയിട്ടുണ്ട്. ഒരു ഡിവൈസ് ഉപയോഗിച്ചാണ് വലിക്കുന്നത്. പുകയില കത്തിക്കുന്നതിന് പകരം ചൂടാക്കുകയാണ് ഇത് ചെയ്യുന്നത്. അതിനാല്‍ ശ്വാസകോശത്തിലേക്ക് കറ കടക്കുന്നത് കുറയുമെന്നാണ് നിമിഷ പറയുന്നത്. 

ബിഗ് ബോസില്‍ നിന്നുമുണ്ടായ ഏറ്റവും നാണംകെടുത്തുന്ന ഓര്‍മ്മയെന്താണ്? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഞാന്‍ കുളിക്കുന്നത് ഒരാള്‍ കണ്ടത്. ആരെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അറിയാം. ഞാനിപ്പോഴും ഇടയ്ക്ക് അതേക്കുറിച്ച് ആലോചിച്ച് ചമ്മാറുണ്ടെന്നാണ് നിമിഷ നല്‍കിയ മറുപടി. ബിഗ് ബോസ് വീട്ടില്‍ വച്ച് റോബിനായിരുന്നു അബദ്ധത്തില്‍ നിമിഷ കുളിക്കുന്നതിനിടെ കയറിയത്. സംഭവം വീടിന് അകത്തും പുറത്തും അന്ന് തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ട്രോളുകളും ഉയര്‍ന്നു വന്നിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/92997/now-nimisha-is-answering-interesting-questions-from-fans)