പുതിയ വർക്കൗട്ട് വീഡിയോ പങ്കുവെച്ച് സാമന്ത; വീഡിയോ വൈറൽ

പുതിയ വർക്കൗട്ട് വീഡിയോ പങ്കുവെച്ച് സാമന്ത;  വീഡിയോ വൈറൽ
Jan 28, 2023 12:38 PM | By Susmitha Surendran

ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. പോയ വർഷത്തിൽ നാഗചൈതന്യയുമായുള്ള വിവാഹമോചന വാർത്തകളിലൂടെയാണ് സാമന്ത ചർച്ചകളിൽ നിറഞ്ഞുനിന്നു.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തന്നെ താരം തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിൻറെ ചികിത്സയുമായി ബന്ധപ്പെട്ട് താൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം പങ്കുവെച്ചിരുന്നു. പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്.


കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് ഇത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിൻറെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന ഒന്നാണ് മയോസൈറ്റിസ്.

ഇപ്പോഴിതാ പുതിയൊരു വർക്കൗട്ട് വീഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ താരം പങ്കുവെച്ചിരിക്കുന്നത്. രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് കർശനമായ ഭക്ഷണക്രമം പിന്തുടരുന്നതിനെ കുറിച്ചും അവർ പോസ്റ്റിൽ പറയുന്നു. ' @hoisgravity പ്രചോദനത്തിന് നന്ദി.


ചില ദുഷ്‌കരമായ ദിവസങ്ങളിലുടെയാണ് കടന്നു പോയത്. സാധ്യമായ ഏറ്റവും കർശനമായ ഭക്ഷണക്രമം (ഓട്ടോ ഇമ്മ്യൂൺ ഡയറ്റ്.. അതെ അങ്ങനെയൊന്നുണ്ട്)...' - എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. ആലിയ ഭട്ട്, സംയുക്ത ഹെഗ്‌ഡെ തുടങ്ങി നിരവധി സെലിബ്രിറ്റികൾ സാമന്തയെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം ആലിയ ഫയർ ഇമോജികൾ കമന്റ് ചെയ്തു.

https://www.instagram.com/reel/Cn3i-v2AzcT/?utm_source=ig_embed&ig_rid=d6b86ad6-2d5d-494d-91dd-640e2fe8fd12

ആരാധകരും സാമന്തയ്ക്ക് കമന്റുകൾ ചെയ്തു. ' നരകത്തിലൂടെ നടക്കാനും ഇനിയും ഒരു മാലാഖയാകാനും കഴിയുമെന്നതിന്റെ തെളിവാണ് അവൾ @samantharuthprabhuoffl നിങ്ങൾ പോകൂ പെൺകുട്ടി...' - എന്നാണ് ഒരാൾ കമന്റ് ചെയ്തതു. പ്രപഞ്ചം നിങ്ങൾക്കൊപ്പമുണ്ട്. നക്ഷത്രം പോലെ തിളങ്ങുക...- എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.

Now the actor has shared a new workout video on Instagram.

Next TV

Related Stories
#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

Apr 22, 2024 01:42 PM

#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ...

Read More >>
vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

Apr 20, 2024 05:26 PM

vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി...

Read More >>
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
Top Stories