---
title: "ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല, ടെസ്റ്റ്ട്യൂബ് ശിശുവല്ല; സൂരജ് സണ്‍"
english_title: "Now the actor has answered some questions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92936/now-the-actor-has-answered-some-questions"
published_at: "2023-01-28T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c0724cc3a_suraj_san.jpg"
keywords: []
---

# ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല, ടെസ്റ്റ്ട്യൂബ് ശിശുവല്ല; സൂരജ് സണ്‍

> **Lead Summary:** പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സൂരജ് സണ്‍ . എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു താരം. തന്റെ സിനിമ ആഗ്രഹത്തെ കുറിച്ച് ഒക്കെ സൂരജ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വലിയൊരു നടന്‍ ആവാനുള്ള ശ്രമത്തിലാണ് സൂരജ്.

## Article Content

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സൂരജ് സണ്‍ . എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു താരം. തന്റെ സിനിമ ആഗ്രഹത്തെ കുറിച്ച് ഒക്കെ സൂരജ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വലിയൊരു നടന്‍ ആവാനുള്ള ശ്രമത്തിലാണ് സൂരജ്.

നേരത്തെ ഹൃദയം എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ സൂരജ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ പുതിയ ചിത്രത്തിലൂടെ നായകനായി വരാനുള്ള ഒരുക്കത്തിലാണ് ഈ താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട് . അതുപോലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും സൂരജ് കൊടുക്കാറുണ്ട്.

ഇപ്പോഴിതാ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് താരം. നരച്ചു പോയല്ലോ പ്രായമായോ എന്നൊക്കെയുള്ള ചോദ്യം വന്നതോടെയാണ് നടന്‍ പ്രതികരിച്ചത്.

ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല. ടെസ്റ്റ്ട്യൂബ് ശിശുവല്ല. എന്റെ അമ്മ നൊന്ത് പ്രസവിച്ചതാണ് എന്നെ. പ്രായത്തിന് അനുസരിച്ച് പക്വത വരുന്നതിനാല്‍ ഒരുപാട് ടെന്‍ഷനൊക്കെ വരുന്നത് കൊണ്ടും ശരീരത്തിന് പെട്ടെന്ന് തന്നെ നര ബാധിച്ചു.

മനസിനല്ല, മനസ് ഇപ്പോഴും 18ലാണ്. എനിക്കിപ്പോള്‍ 31 വയസ് കഴിഞ്ഞു. ഏപ്രില്‍ ആയാല്‍ 32 വയസാവും. ഈ പ്രായത്തില്‍ നര വരുമോ എന്നെനിക്കറിയില്ല നടന്‍ പറഞ്ഞു. അതേസമയം ഇടയ്ക്ക് താന്‍ ഡൈ ഒക്കെ ചെയ്യാറുണ്ട് എന്നും സൂരജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92936/now-the-actor-has-answered-some-questions)