---
title: "ശരിയായൊരു വ്യക്തി വന്നാല്‍ അത് സംഭവിച്ചേക്കാം, ഇപ്പോഴാണ് എനിക്കത് അനുഭവപ്പെടുന്നത്; സോണിയ അഗര്‍വാള്‍ "
english_title: "It might happen if the right person comes along, and I feel it right now; Sonia Aggarwal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92929/it-might-happen-if-the-right-person-comes-along-and-i-feel-it-right-now-sonia-aggarwal"
published_at: "2023-01-28T11:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4bc8c3d4a3_sony_agarval.jpg"
keywords: []
---

# ശരിയായൊരു വ്യക്തി വന്നാല്‍ അത് സംഭവിച്ചേക്കാം, ഇപ്പോഴാണ് എനിക്കത് അനുഭവപ്പെടുന്നത്; സോണിയ അഗര്‍വാള്‍ 

> **Lead Summary:** സോണിയ അഗര്‍വാള്‍ എന്ന നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ ഇപ്പോള്‍ ചില ബിസിനസുകളുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്.

## Article Content

സോണിയ അഗര്‍വാള്‍ എന്ന നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ ഇപ്പോള്‍ ചില ബിസിനസുകളുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്.

അടുത്തിടെ തമിഴിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെയും കരിയറിനെയും സംബന്ധിക്കുന്ന നിരവധി സുപ്രധാന വിവരങ്ങള്‍ അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിനിടയില്‍ താന്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന വാര്‍ത്തയിലെ സത്യത്തെ കുറിച്ചും സോണിയ വ്യക്തമാക്കിയിരിക്കുകയാണ്.

'കാതല്‍ കൊണ്ടേന്‍' സിനിമയിലൂടെ താന്‍ അരങ്ങേറ്റം കുറിച്ചിട്ട് 20 വര്‍ഷം തികയുന്നു. ഇതുവരെയുള്ള യാത്ര ഗംഭീരമാണ്. ഈ കാലയളവില്‍ ജീവിതത്തില്‍ വ്യത്യസ്താര ഒരുപാട് മുഖങ്ങളെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ആദ്യ സിനിമയില്‍ അഭിനയിക്കാനായി ഞാന്‍ മുംബൈയില്‍ നിന്ന് വരികയാണ് ചെയ്തത്. ഷൂട്ട് പൂര്‍ത്തിയാക്കിയതിന് ശേഷം മുംബൈയിലേക്ക് തന്നെ മടങ്ങി പോവുകയും ചെയ്യും. ആ സിനിമ 100 ദിവസത്തിന് മുകളില്‍ ഓടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ട് പോയെന്നാണ്', സോണിയ പറയുന്നത്.

സിനിമാ മേഖലയില്‍ നിന്നും ഒരുപാട് പഠിച്ചു. 7ജി റെയിന്‍ബോ കോളനി എന്ന സിനിമയില്‍ അനിത എന്ന കഥാപാത്രമായി ഞാന്‍ ജീവിച്ചു. ഇന്ന് ഞാന്‍ ആ സിനിമ കാണുകയാണെങ്കില്‍, അനിതയുടെ കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ എന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് മനസിലാവും. അനിത, എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ആ അനിത നേരിട്ട് വന്നാല്‍ ഞാന്‍ അവളോട് ഒരുപാട് സംസാരിക്കും. ഒരുപാട് സംസാരിക്കാനുണ്ട്.

മഥുര എന്ന ചിത്രത്തില്‍ വിജയെ പോലൊരു മാസ് ഹീറോയ്ക്കൊപ്പം അഭിനയിച്ചതിന് ശേഷം വലിയ തോതില്‍ കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കാതെ ഇടവേളയുണ്ടാവുകയായിരുന്നു. ഒരു കൊടുമുടിയില്‍ എത്തിയാലും നമുക്ക് എല്ലാ വശങ്ങളില്‍ നിന്നും വളരെയധികം സമ്മര്‍ദ്ദമുണ്ടാവും. ചിലപ്പോള്‍ ശരിയായ തീരുമാനം എടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായേക്കും. ഓരോ സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോഴും സമ്മര്‍ദ്ദം തുടരുകയാണ്.

കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിച്ച് അതുവരെ നേടിയെടുത്ത പേര് കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൊമേഴ്സ്യല്‍ സിനിമകള്‍ വന്നപ്പോള്‍ 7ജി റെയിന്‍ബോ കോളനി, പുതുപ്പേട്ട് തുടങ്ങിയ ചിത്രങ്ങള്‍ ശെല്‍വരാഘവനില്‍ നിന്നും ലഭിച്ചു. എന്റെ ഗുരുവായതിനാല്‍ അത് നിഷേധിക്കാനും സാധിച്ചില്ല. കിട്ടുന്ന ദിവസങ്ങള്‍ കണക്കിലെടുത്ത് ഞാന്‍ ഷൂട്ടിന് പോയെന്നാണ് നടി പറയുന്നത്. രണ്ടാം വിവാഹത്തെ കുറിച്ചും അഭിമുഖത്തില്‍ നടി സംസാരിച്ചു.

'ഇപ്പോള്‍ ഞാനും എസ്ബിബി ചരണും വിവാഹിതരാകാന്‍ പോകുന്നു എന്നൊരു വാര്‍ത്ത എന്റെ ചെവിയില്‍ വന്നു. ഫാള്‍ എന്ന തന്റെ പുതിയ വെബ് സീരീസ് നിര്‍മ്മിക്കുമ്പോള്‍, അതില്‍ ഒരു വിവാഹദിനത്തിന്റെ രംഗം ചിത്രീകരിച്ചിരുന്നു. ആ സീനിലാണ് ഞങ്ങള്‍ രണ്ടുപേരും ഭര്‍ത്താവും ഭാര്യയുമായി നില്‍ക്കുന്ന ഫോട്ടോ എടുത്തത്. ഞങ്ങള്‍ മാത്രമല്ല. നാല് പേര്‍ ഉള്ളതായിരുന്നു ആ ഫോട്ടോ. അതില്‍ നിന്നും രണ്ടെണ്ണം ഒഴിവാക്കി ഞങ്ങള്‍ രണ്ടു പേര്‍ മാത്രം നില്‍ക്കുന്ന തരത്തില്‍ ഫോട്ടോയിട്ട് പ്രചരിപ്പിച്ചതാണ്',.

ഇത് കണ്ട് ഒരുപാട് ഫോണ്‍ കോളുകളാണ് എനിക്ക് വന്നത്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണോ? എന്നാണ് പലരും ചോദിച്ചത്. ഇല്ലെന്ന് അവരോടൊക്കെ ഞാന്‍ പറയുകയും ചെയ്തു. മുന്നോട്ട് ഇനി എത്രനാള്‍ ഞാന്‍ അവിവാഹിതയായിരിക്കും എന്ന് അറിയില്ല.

ശരിയായൊരു വ്യക്തി വന്നാല്‍ അത് സംഭവിച്ചേക്കാം. അവനെ കാത്തിരിക്കുകയാണ്. ഇതുവരെ എനിക്ക് പറ്റിയ ആളെ ഞാന്‍ കണ്ടെത്തിയില്ല. സിംപിളായ, നല്ല ക്രിയേറ്റീവ് ആളായിരിക്കണം ഇനി വരാന്‍ പോവുന്ന ഭര്‍ത്താവ്. അതല്ലാതെ വേറെ പ്രതീക്ഷകളൊന്നുമില്ലെന്നും സോണിയ പറയുന്നു. 

ഞാന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നു. ഇപ്പോഴാണ് എനിക്കത് അനുഭവപ്പെടുന്നത്. ആരൊക്കെ ചതിച്ചാലും വഞ്ചിച്ചാലും മുകളിലുള്ള ഒരാള്‍ എല്ലാം കാണുന്നുണ്ട്. അതിനുള്ള കര്‍മ്മ തിരിച്ച് കിട്ടുമെന്നും', അഭിമുഖത്തില്‍ സോണിയ അഗര്‍വാള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92929/it-might-happen-if-the-right-person-comes-along-and-i-feel-it-right-now-sonia-aggarwal)