---
title: "മലയാളത്തിലേക്ക് എപ്പോഴാണ് തിരിച്ചുവരുന്നത്? മറുപടിയുമായി  മേഘ്ന രാജ്"
english_title: "When will you return to Malayalam? Meghna Raj with the answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92918/when-will-you-return-to-malayalam-meghna-raj-with-the-answer"
published_at: "2023-01-28T10:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4b2c78b589_megna_raj.jpg"
keywords: []
---

# മലയാളത്തിലേക്ക് എപ്പോഴാണ് തിരിച്ചുവരുന്നത്? മറുപടിയുമായി  മേഘ്ന രാജ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന രാജ്. നിരവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും കന്നട സിനിമയിലാണ് താരം കൂടുതൽ തിളങ്ങിയത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന രാജ്. നിരവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും കന്നട സിനിമയിലാണ് താരം കൂടുതൽ തിളങ്ങിയത്.

അതേസമയം കന്നട താരം ആയിരുന്ന ചിരഞ്ജീവി ആയിരുന്നു ഇവരുടെ ഭർത്താവ്. പത്തുവർഷത്തെ പ്രണയത്തിനോടു ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്.

എന്നാൽ മൂന്ന് വർഷങ്ങൾക്കു മുൻപ് ആയിരുന്നു ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ഈ സമയത്ത് താരം ഗർഭിണിയായിരുന്നു. താരം പിന്നീട് ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകാറുണ്ട്. എന്നാണ് മലയാളത്തിലേക്ക് വരുന്നത് എന്ന ചോദ്യത്തിന് ആണ് താരം ഇപ്പോൾ ഉത്തരം നൽകുന്നത്. താൻ വളരെയേറെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത് എന്നും അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് നടക്കാൻ സാധ്യതയുണ്ട് എന്നുമാണ് താരം പറയുന്നത്.

അതേ സമയം ഒരു ചെറിയ കുട്ടിയുള്ള ഒരു അമ്മ കൂടിയാണ് നിങ്ങൾ എന്ന് ഓർക്കണം എന്നും ഇതുപോലെയുള്ള ഉത്തരവാദിത്വമില്ലാത്ത പ്രതികരണങ്ങൾ നടത്തരുത് എന്നുമാണ് മലയാളി പ്രേക്ഷകർ പറയുന്നത്.

സിനിമ എല്ലാ വലുത് എന്നും കുട്ടിയുടെ കുട്ടിക്കാലമാണ് വലുത് എന്നും കുട്ടിയുടെ കുട്ടിക്കാലം നഷ്ടപ്പെട്ടാൽ പിന്നെ അത് തിരിച്ചു കിട്ടില്ല എന്നും സിനിമ നാളെയും നമുക്ക് ഉണ്ടാകും എന്നുമാണ് മലയാളികൾ ഇപ്പോൾ താരത്തെ ഓർമ്മപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92918/when-will-you-return-to-malayalam-meghna-raj-with-the-answer)