മലയാളികള്‍ക്ക് സുപരിചിതനാണ് ബിനു അടിമാലി. ഇപ്പോൾ സിനിമയിലും ടെലിവിഷനിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ബിനു അടിമാലി.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബിനു അടിമാലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിനു അടിമാലി മനസ് തുറന്നത്.

മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ നടന്‍ ആകണം എന്നതെന്നാണ് ബിനു അടിമാലി പറയുന്നത്. അന്ന് വണ്ണമില്ല, നിറമില്ല, ആകെ ഒരു രൂപം. ഞാന്‍ ഏറ്റവും കൂടുതല്‍ അന്ന് ആഗ്രഹിച്ചത് നിറം വയ്ക്കാനും, വണ്ണം വയ്ക്കാനും ആയിരുന്നുവെന്നും ബിനു അടിമാലി പറയുന്നുണ്ട്. ചേട്ടന്‍ തന്നോട് ജോലിയെക്കുറിച്ചെക്കെ ഉപദേശിക്കുമായിരുന്നുവെന്നും എന്നാല്‍ ഇന്നും തന്റെ മനസില്‍ നടന്‍ ആകാനാകും എന്ന വിശ്വാസമായിരുന്നുവെന്നാണ് ബിനു പറയുന്നത്.
ബിനു അടിമാലി എന്ന പേര് ഞാന്‍ തന്നെ ഇട്ടതാണ്. കലാഭവനില്‍ ഇടക്ക് കയറിയപ്പോള്‍ കലാഭവന്‍ ബിനു എന്ന് ആക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് എന്റെ നാടിന്റെ പേര് കൂടെ നില്‍ക്കുന്നതാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്.

തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഒരു ഫോണോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. ഈ സ്വപ്നം എന്ന് പറയില്ലേ കുഞ്ഞിന്റെ കളിപ്പാട്ടം ഫോണ്‍ എടുത്തിട്ട് സ്വപ്നങ്ങള്‍ പറഞ്ഞിരുന്ന ഒരാള്‍ ആണ്.
മനസ്സിലെ ആഗ്രഹം കൊണ്ട് വലിയ ഷോകളുടെ കാര്യമായിരിന്നു അന്ന് ആ കളിപ്പാട്ടത്തിലൂടെ പറഞ്ഞിരുന്നതെന്നും ബിനു അടിമാലി ഓര്‍ക്കുന്നുണ്ട്. അതേസമയം, അന്ന് ചുമ്മാ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ ഒക്കെയും ദൈവം സാധിച്ചു തന്നുവെന്നും താരം സന്തോഷത്തോടെ പറയുന്നുണ്ട്.
പ്രണയ വിവാഹമായിരുന്നു ബിനു അടിമാലിയുടേത്. തന്റെ ജീവിതത്തിലേക്ക് എല്ലാ ഭാഗ്യവും വരുന്നത് തന്റെ ഭാര്യ കടന്നു വരുന്നതോടെയാണെന്നാണ് ബിനു അടിമാലി പറയുന്നത്. ''പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. വിളിച്ചപ്പോള്‍ തന്നെ ഇറങ്ങി വന്നു. എന്റെ ജീവിതത്തില്‍ സീരിയസ്‌നെസ്സ് ഇല്ലാതിരുന്നതാണ്.

വാടകവീട്ടില്‍ ആയിരുന്നു താമസം. അവള്‍ വന്ന ശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു'' എന്നാണ് താരം പറയുന്നത്. പെണ്ണിനെ ഇറക്കി കൊണ്ടോയപ്പോള്‍ വലിയ ഇഷ്യൂസ് ഒക്കെ ആയി. കുഞ്ഞമ്മയുടെ വീട്ടിലേക്ക് ആണ് അവളേം കൊണ്ട് പോകുന്നത്. അവിടെ നിന്നുമാണ് നമ്മുടെ ജീവിതം മാറുന്നത് എന്ന് വേണം എങ്കില്‍ പറയാം.
പെയിന്റിങ് പണിക്ക് ഞാന്‍ പോയി തുടങ്ങുന്നത് അവിടെ നിന്നുമാണെന്നും താരം പറയുന്നു. എന്നാല്‍ ഞാന്‍ വന്നതുകൊണ്ടാണല്ലോ പെയിന്റിങ് പണിക്ക് പോകേണ്ടി വന്നത് എന്ന് അവള്‍ പറഞ്ഞിരുന്നുവെന്നും ബിനു ഓര്‍ക്കുന്നത്. എന്നാല്‍ ആ സമയത്താണ് നിറയെ പരിപാടികള്‍ വന്നു തുടങ്ങി്. അന്ന് മുതല്‍ ഇന്നോളം വലിയ കഷ്ടപ്പാടുകള്‍ ഇല്ലാതെ പോവുകയാണെന്നും താരം പറയുന്നു.
Content Highlight: Now Binu Adimali is opening up about her life and love marriage.


































