---
title: "തമിഴ് നടൻ മനോബാലയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?പ്രാർത്ഥനകളുമായി പ്രേക്ഷകർ "
english_title: "Have you seen the current condition of Tamil actor Manobala? Audience with prayers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92902/have-you-seen-the-current-condition-of-tamil-actor-manobala-audience-with-prayers"
published_at: "2023-01-28T10:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4a55225d5a_MANO_BALA.jpg"
keywords: []
---

# തമിഴ് നടൻ മനോബാലയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?പ്രാർത്ഥനകളുമായി പ്രേക്ഷകർ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോബാല. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളിയുടെ പ്രിയപ്പെട്ട താരമായി മാറിയിട്ടുള്ളത്. ഒന്ന് രണ്ട് മലയാളം സിനിമകളിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരോഗ്യം നിലയെ സംബന്ധിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോബാല. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളിയുടെ പ്രിയപ്പെട്ട താരമായി മാറിയിട്ടുള്ളത്. ഒന്ന് രണ്ട് മലയാളം സിനിമകളിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരോഗ്യം നിലയെ സംബന്ധിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പെട്ടെന്ന് ഇദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തമിഴിലെ നടികർ സംഘം വൈസ് പ്രസിഡൻറ് ആയിട്ടുള്ള പൂച്ചി മുരുകൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിക്കുകയും ചെയ്തു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ഇദ്ദേഹം കഴിയുന്നത്.

ആൻജിയോ ട്രീറ്റ്മെൻറ് ആണ് ഇപ്പോൾ ഇദ്ദേഹം എടുത്തുകൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.69 വയസ്സ് ആണ് ഇദ്ദേഹത്തിന്റെ പ്രായം. അതേ സമയം ഇദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി ഇപ്പോൾ ഒക്കെയാണ് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് ഇദ്ദേഹം സിനിമയിൽ കരിയർ ആരംഭിക്കുന്നത്. ഭാരതിരാജ് സിനിമകളുടെ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു ഇദ്ദേഹം. അവിടെ നിന്നുമാണ് ഇദ്ദേഹം സിനിമ മേഖലയിലേക്ക് എത്തുന്നത്.വളരെ മെലിഞ്ഞ ശരീരപ്രകൃതം ഉള്ള വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ധാരാളം ബോഡി ഷേമിങ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ചതുരംഗ വേട്ട 2 എന്ന സിനിമയിലാണ് ഇപ്പോൾ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എച്ച് വിനോദ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അരവിന്ദ് സ്വാമി, തൃഷ എന്നിവയാണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുൻപാണ് ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത് എങ്കിലും പല കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92902/have-you-seen-the-current-condition-of-tamil-actor-manobala-audience-with-prayers)